App Logo

No.1 PSC Learning App

1M+ Downloads
തന്മാത്രകൾ ചലിക്കാതെ, അവയുടെ കമ്പനം മൂലം, താപം പ്രേഷണം ചെയ്യുന്ന രീതി ?

Aചാലനം

Bസംവഹനം

Cവികിരണം

Dപ്രസരണം

Answer:

A. ചാലനം

Read Explanation:

ചാലനം:

       തന്മാത്രകൾ ചലിക്കാതെ അവയുടെ കമ്പനം മൂലം താപം പ്രേഷണം ചെയ്യുന്ന രീതി

ഉദാ: ഖരപദാർത്ഥങ്ങളിലെ താപപ്രേഷണ രീതി

സംവഹനം:

       തന്മാത്രകളുടെ ചലനം മൂലം താപം പ്രേഷണം ചെയ്യുന്ന രീതി

ഉദാ: ദ്രാവകങ്ങളിലും വാതകങ്ങളിലും നടക്കുന്ന താപപ്രേഷണ രീതി 

വികിരണം:

       ഒരു മാധ്യമത്തിൻറെയും സഹായമില്ലാതെ താപം പ്രേഷണം ചെയ്യുന്ന രീതി

ഉദാ: സൂര്യനിൽ നിന്നും താപം ഭൂമിയിലെത്തുന്ന രീതി


Related Questions:

വൈദ്യുത കാന്തിക സ്പെക്ട്രത്തിൽ 700 nm മുതൽ 1 mm വരെ വ്യാപിച്ചിരിക്കുന്ന കിരണം ഏത് ?
ജലത്തിൻറെ ഉയർന്ന ബാഷ്പീകരണ ലീനതാപം പ്രയോജനപ്പെടുത്തുന്ന ഒരു സാഹചര്യമേത്?
താപനില അളക്കുന്ന ഉപകരണം ഏത് ?
ഒരു ഡിസ്ചാർജ് ലാമ്പിൽ നിന്നുള്ള പ്രകാശത്തിൻറെ നിറം _______ നെ ആശ്രയിച്ചിരിക്കുന്നു
താപം: ജൂൾ :: താപനില: ------------------- ?