App Logo

No.1 PSC Learning App

1M+ Downloads
തരംഗ വേഗം (Speed of wave) ന്റെ സമവാക്യം ഏതാണ്?

Aതരംഗ വേഗം = തരംഗദൈർഘ്യം * ആവൃത്തി

Bവേഗം = തരംഗദൈർഘ്യം / പിരിയഡ്

Cതരംഗ വേഗം = പിരിയഡ് / തരംഗദൈർഘ്യം

Dതരംഗ വേഗം = ആവൃത്തി / പിരിയഡ്

Answer:

B. വേഗം = തരംഗദൈർഘ്യം / പിരിയഡ്

Read Explanation:

തരംഗങ്ങളുടെ സവിശേഷതകൾ:

  1. ആയതി (Amplitude)

  2. തരംഗദൈർഘ്യം (wavelength)

  3. പിരിയഡ് (period)

  4. ആവൃത്തി (frequency)

  5. തരംഗവേഗം (speed of wave )

ആയതി (Amplitude):

  • തുലനസ്ഥാനത്തുനിന്ന് ഒരു കണികയ്ക്ക് ഉണ്ടാകുന്ന ഏറ്റവും കൂടിയ സ്ഥാനാന്തരമാണ് ആയതി.

  •  ഇത് a എന്ന അക്ഷരം കൊണ്ടാണ് സൂചിപ്പിക്കുന്നത്.

 

തരംഗദൈർഘ്യം (Wavelength):

  • മാധ്യമത്തിലെ കണിക ഒരു കമ്പനം പൂർത്തീകരിച്ച സമയംകൊണ്ട് തരംഗം സഞ്ചരിക്കുന്ന ദൂരമാണ് തരംഗദൈർഘ്യം.

  • ഇത് സമാന കമ്പനാവസ്ഥയിലുള്ള അടുത്തടുത്ത രണ്ടു കണികകൾ തമ്മിലുള്ള അകലത്തിനു തുല്യമാണ്. 

  • തരംഗദൈർഘ്യത്തെ സൂചിപ്പിക്കാൻ λ (ലാംഡ) എന്ന ഗ്രീക്ക് അക്ഷരം ഉപയോഗിക്കുന്നു.

  • ഇതിന്റെ യൂണിറ്റ് മീറ്റർ (m) ആകുന്നു

 

പിരിയഡ് (Period):

  • തരംഗം സഞ്ചരിക്കുമ്പോൾ മാധ്യമത്തിലെ ഒരു കണിക ഒരു കമ്പനം പൂർത്തിയാക്കാൻ എടുക്കുന്ന സമയമാണ് തരംഗത്തിന്റെ പിരിയഡ്. 

  • ഇത് T എന്ന അക്ഷരം കൊണ്ടാണ് സൂചിപ്പിക്കുന്നത്.

  • പിരിയഡിന്റെ യൂണിറ്റ് സെക്കന്റ് (s) ആകുന്നു.

 

ആവൃത്തി (Frequency):

  • ഒരു സെക്കന്റിലുണ്ടാകുന്ന കമ്പനങ്ങളുടെ എണ്ണമാണ് ആവൃത്തി

ആവൃത്തി (f) = കമ്പനങ്ങളുടെ എണ്ണം (n) / കമ്പനങ്ങൾ ഉണ്ടാകാൻ എടുത്ത സമയം (t)

  • ആവൃത്തിയും പരിയഡും പരസ്പരം ബന്ധപ്പെടുത്തിയാൽ,

f = 1 /t എന്നെഴുതാം.

  • ആവൃത്തിയുടെ യുണിറ്റ് ഹെട്സ് (Hz)

തരംഗവേഗം (Speed of wave):

  • ഒരു സെക്കന്റ് കൊണ്ട് തരംഗം സഞ്ചരിക്കുന്ന ദൂരമാണ് തരംഗവേഗം

  • വേഗം കണക്കാക്കുന്നതിനുള്ള സമവാക്യം

വേഗം =   ദൂരം / സമയം

  • ഒരു പിരിഡയ് (T) സമയം കൊണ്ട് തരംഗം സഞ്ചരിക്കുന്ന ദൂരമാണ് തരംഗദൈർഘ്യം (λ)

  • എങ്കിൽ, തരംഗ വേഗം  = λ / T

  • v = 1 / T x λ

  • അതായത്,

V = fλ 

  • വേഗത്തിന്റെ യൂണിറ്റ് m/s ആകുന്നു.

 

  • ചിത്രത്തിൽ തുലന സ്ഥാനത്തുനിന്ന് ഉയർന്നു നിൽക്കുന്ന ഭാഗങ്ങളുണ് ശൃംഗങ്ങൾ

  • താഴ്ന്നു നിൽക്കുന്ന ഭാഗങ്ങളാണ് ഗർത്തങ്ങൾ.


Related Questions:

സുനാമിക്ക് എന്തൊക്കെ കാരണം ആകാം?
സ്റ്റേറ്റസ്കോപ്പ് ഉപയോഗിക്കുന്നത് എന്തിനാണ്?
റേഡിയോ തരംഗം ചുവടെ നൽകിയിരിക്കുന്നതിൽ ഏത് തരംഗത്തിനു ഉദാഹരണമാണ്
SONAR-ൽ നിന്ന് പുറപ്പെടുന്ന അൾട്രാസോണിക് പൾസ് ഒരു വസ്തുവിൽ തട്ടി മടങ്ങുമ്പോൾ കണ്ടെത്തുന്നത് എങ്ങനെ?
അനുദൈർഘ്യ തരംഗങ്ങളുടെ ഉദാഹരണങ്ങളിൽ ഏതൊക്കെയാണ്?