App Logo

No.1 PSC Learning App

1M+ Downloads
താങ്കളുടെ ക്ലാസിലെ ഒരു കുട്ടി താരതമ്യേന ഉച്ചത്തിൽ സംസാരിക്കുകയും സംസാരിക്കുമ്പോൾ മൈക്കിനോട് ചേർന്നു നിൽക്കുകയും ചെയ്യുന്നു. ചിലപ്പോഴൊക്കെ അവൻ പറഞ്ഞ കാര്യങ്ങൾ ആവർത്തിക്കാൻ അധ്യാപകനോട് ആവശ്യപ്പെടുകയും ചെയ്യുന്നു. താങ്കൾ കാണുന്ന ന്യൂനത ?

Aനിരീക്ഷണ ശേഷിയുടെ അഭാവം

Bവിശകലന ശേഷിക്കുറവ്

Cകേൾവിക്കുറവ്

Dശ്രദ്ധക്കുറവ്

Answer:

C. കേൾവിക്കുറവ്

Read Explanation:

  • കേൾക്കാനുള്ള കഴിവിനെയാണ് കേൾവിശക്തി എന്ന് പറയുന്നത്. 
  • ശബ്ദതരംഗങ്ങളെ ചെവി പോലുള്ള അവയവം ഉപയോഗിച്ച് ഗ്രഹിക്കുന്നതാണ് കേൾവി.
  • ചെവിയാണ് ശബ്ദം കേൾക്കാനുള്ള അവയവം.
  • കേൾക്കാനുള്ള കഴിവ് നഷ്ടപ്പെട്ട അവസ്ഥയെയാണ് ബധിരത എന്ന് പറയുന്നത്.
  • പരമ്പരാഗതമായ പഞ്ചേന്ദ്രിയങ്ങളിൽ ഒന്നാണ് കേൾവി അഥവാ ശ്രവണം എന്നത്.
  • ചെവിയുടെ കഴിവനുസരിച്ച് കേൾവിശക്തി കൂടിയും കുറഞ്ഞുമിരിക്കും.
  • അന്തരീക്ഷത്തിൽ തരംഗങ്ങളായി സഞ്ചരിക്കുന്ന ശബ്ദത്തെ ചെവിയിലെത്തിക്കാൻ കഴിയുന്നരീതിയിലാണ് ചെവിയുടെ പുറംഭാഗം അഥവാ ബാഹ്യകർണം ഉള്ളത്.
  • ശബ്ദതരംഗങ്ങൾ ചെവിയിലെ കർണപടത്തിൽ തട്ടുന്നു. കർണപടത്തിന്റെ വിറയൽ ഇന്കസ്, മാലിസ് സ്റ്റേപ്പിസ് എന്നീ ചെറിയ അസ്ഥികളുടെയും സഞ്ചരിച്ച് തലച്ചോറിലെത്തുന്നു.
  • കണ്ണാണ് പഞ്ചേന്ദ്രിങ്ങളിൽ പ്രധാനം തലച്ചോറിലേക്ക് ഏറ്റവും കൂടുതൽ സന്ദേശം അയയ്ക്കുന്നത് കണ്ണാണ്.
  • അതുകഴിഞ്ഞാൽ പിന്നെ രണ്ടാം സ്ഥാനം ചെവിക്കാണ്. രാസമാറ്റത്തിലുപരി, സ്പർശനത്തെപ്പോലെ ഭൌതിക മാറ്റത്തിലൂടെയാണ്, ഭൌതികാനുഭൂതിയിലൂടെയാണ്, കേൾവിയിൽ ശബ്ദം തിരിച്ചറിയുന്നത്.

Related Questions:

Which one of the following is not characteristic of Gifted Children?
സർഗ്ഗ പ്രക്രിയയിലെ ഘട്ടങ്ങളിൽ പെടാത്തത് ഏത് ?
Heuristic Method ൻ്റെ അടിസ്ഥാനം :
അബ്രഹാം മാസ്ലോ വിവരിക്കുന്ന ആവശ്യങ്ങളുടെ ശ്രേണിയിൽ ധാർമികത, സർഗ്ഗാത്മകത, പ്രശ്നപരിഹരണ ശേഷി, വസ്തുതകളെ തുറന്ന മനസ്സോടെ കാണൽ എന്നിവ ഉൾപ്പെടുന്ന ഭാഗം ഏത് ?
അക്കങ്ങളും സംഖ്യകളും എഴുതുന്നതിലും കണക്കുകൂട്ടുന്നതിലും പ്രയാസങ്ങൾ അനുഭവപ്പെടുന്നു - ഇത് ഏത് പഠന വൈകല്യമാണ് ?