താങ്കളുടെ ക്ലാസ്സിലെ ഒരു കുട്ടി പഠനം സ്വയം വിലയിരുത്തുകയും തുടർ പഠനത്തിനായി അതിനെ വിമർശനാത്മകമായി സമീപിക്കുകയും ചെയ്യുന്നു. ഈ രീതി അറിയപ്പെടുന്നത് ?
Aപഠനം എന്ന വിലയിരുത്തൽ
Bപഠനത്തിനു വേണ്ടിയുള്ള വിലയിരുത്തൽ
Cപഠനത്തിൻറെ വിലയിരുത്തൽ
Dഇതൊന്നുമല്ല
Answer:
A. പഠനം എന്ന വിലയിരുത്തൽ
Read Explanation:
വിലയിരുത്തൽ
- പഠനബോധന പ്രക്രിയയ്ക്ക് ശേഷം പഠിതാവ് എന്തൊക്കെ പഠന നേട്ടങ്ങൾ കൈവരിച്ചു എന്ന് മനസ്സിലാക്കുന്നതിന് വേണ്ടിയുള്ള മാർഗമാണ് വിലയിരുത്തൽ.
- പഠിതാവിന്റെ കഴിവ്, മികവ്, പഠന നിലവാരം എന്നിവ വിലയിരുത്തുന്നു
വിലയിരുത്തൽ പ്രക്രിയകൾ
- പഠനത്തിനായുള്ള വിലയിരുത്തൽ (Assessment for learning)
- വിലയിരുത്തൽ തന്നെ പഠനം (Assessment as learning)
- പഠനത്തെ വിലയിരുത്തൽ (Assessment of learning)
പഠനത്തിനായുള്ള വിലയിരുത്തൽ (Assessment for learning)
- ക്ലാസ്സ് മുറിയിൽ പഠനം നടക്കുമ്പോൾ അതിന്റെ ഫലപ്രാപ്തിക്കായി വിലയിരുത്തൽ നടത്തുകയും അതിന്റെ അടിസ്ഥാനത്തിലുള്ള അധ്യാപകരുടെ ഇടപെടൽ കുട്ടിയുടെ പഠനത്തെ കാര്യക്ഷമമായി മുന്നോട്ട് നയിക്കാൻ സഹായിക്കുകയും ചെയ്യുന്ന പ്രക്രിയ - പഠനത്തിനായുള്ള വിലയിരുത്തൽ
- വിലയിരുത്തലിന്റെ അടിസ്ഥാന ഘടകങ്ങൾ - അധ്യാപകർ നൽകുന്ന സഹായങ്ങൾ, ഫീഡ് ബാക്ക്
വിലയിരുത്തൽ തന്നെ പഠനം (Assessment as learning)
- താൻ ചെയ്ത പ്രവർത്തനങ്ങളെ സ്വയം വിമർശനാത്മകമായി പരിശോധിക്കുമ്പോൾ ഒരു കുട്ടി തന്റെ തന്നെ കഴിവുകളും പരിമിതികളും തിരിച്ചറിയുന്ന പ്രക്രിയയാണ് - വിലയിരുത്തൽ തന്നെ പഠനം
- സ്വയം വിലയിരുത്തലിലൂടെ നടത്തുന്ന തിരുത്തൽ പ്രക്രിയ കൂടുതൽ എളുപ്പത്തിലുള്ള പഠനത്തിലേക്കു നയിക്കുന്നു.
പഠനത്തെ വിലയിരുത്തൽ (Assessment of learning)
- ഒരു നിശ്ചിത കാലയളവിനുശേഷം കുട്ടിയുടെ പഠനനിലവാരം അളക്കുന്നതിനും പഠനബോധന പ്രക്രിയയിലൂടെ ഓരോ പഠിതാവിനും ഉണ്ടായ മാറ്റം പഠനനിലവാരം എന്നിവ മനസ്സിലാക്കാനും സഹായിക്കുന്നത് - പഠനത്തെ വിലയിരുത്തൽ
- പഠനത്തെ വിലയിരുത്തൽ പ്രക്രിയയ്ക്ക് ഉദാഹരണം - ടേം വിലയിരുത്തൽ (TE)