Challenger App

No.1 PSC Learning App

1M+ Downloads
താപനില സ്ഥിരമായിരുന്നാൽ, ഒരു ചാലകത്തിലൂടെയുള്ള കറന്റ്, അതിന്റെ രണ്ട് അഗ്രങ്ങൾക്കിടയിലുള്ള പൊട്ടെൻഷ്യൽ വ്യത്യാസത്തിന് നേർ അനുപാതത്തിൽ ആയിരിക്കും, എന്ന് പ്രസ്താവിക്കുന്ന നിയമം ?

Aഓം നിയമം

Bജൂൾ നിയമം

Cകിർച്ചോഫ് നിയമം

Dഫാരഡേ നിയമം

Answer:

A. ഓം നിയമം

Read Explanation:

ഓം നിയമം:

  • ഒരു സർക്കീട്ടിലെ പൊട്ടെൻഷ്യൽ വ്യത്യാസവും, കറന്റും തമ്മിലുള്ള ബന്ധം കണ്ടെത്തിയത് ജോർജ് സൈമൺ ഓം എന്ന ശാസ്ത്രജ്ഞനാണ്.

  • താപനില വ്യത്യാസപ്പെടുന്നതിനനുസരിച്ച്, സെർക്കീട്ടിലെ പ്രതിരോധവും വ്യത്യാസപ്പെടുന്നു എന്ന് അദ്ദേഹം മനസ്സിലാക്കി.

Screenshot 2024-12-14 at 4.38.48 PM.png

  • താപനില സ്ഥിരമായിരുന്നാൽ, ഒരു ചാലകത്തിലൂടെയുള്ള കറന്റ്, അതിന്റെ രണ്ട് അഗ്രങ്ങൾക്കിടയിലുള്ള പൊട്ടെൻഷ്യൽ വ്യത്യാസത്തിന് നേർ അനുപാതത്തിൽ ആയിരിക്കും.

  • ഇതാണ് ഓം നിയമം എന്നറിയപ്പെടുന്നത്.


Related Questions:

താപനില വ്യത്യാസപ്പെടുന്നതിനനുസരിച്ച്, സെർക്കീട്ടിലെ പ്രതിരോധവും വ്യത്യാസപ്പെടുന്നു എന്ന് --- കണ്ടെത്തി.
സെല്ലുകൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങൾ ചുവടെ കൊടുത്തിരിക്കുന്നവയിൽ ഏതെല്ലാം ?
വൈദ്യുത രാസ സെൽ, മീഥെയ്ൻ എന്നിവ കണ്ടുപിടിച്ച ശാസ്ത്രഞ്ജൻ ?
ഏത് ശാസ്ത്രജ്ഞനോടുള്ള ആദര സൂചകമായിട്ടാണ് വൈദ്യുത പ്രവാഹ തീവ്രതയ്ക്ക്, ആമ്പിയർ എന്ന യൂണിറ്റ് നൽകിയത് ?
ചാലകങ്ങളുടെ പ്രതിരോധം നേരിട്ട് അളക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ് ----.