Challenger App

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തവയിൽ പ്രത്യേക പരിഗണനയർഹിക്കുന്നവർക്കു വേണ്ടി തയ്യാറാക്കിയ ആദ്യത്തെ നിയമം ഏത് ?

Aപേഴ്സൺ വിത്ത് ഡിസ്എബിലിറ്റീസ് ആക്ട്

Bആർ.ടി.ഇ.ആക്ട്

Cറിഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യ ആക്ട്

Dമെന്റൽ ഹെൽത്ത് ആക്ട്

Answer:

D. മെന്റൽ ഹെൽത്ത് ആക്ട്

Read Explanation:

മെന്റൽ ഹെൽത്ത് ആക്ട് 1987 

  • മാനസിക രോഗം ബാധിച്ചവരുടെ ചികി ത്സയ്ക്കും സംരക്ഷണത്തിനുമായി 1987 മെയ് 22 ന് പാസാക്കിയ നിയമം - മെന്റൽ ഹെൽത്ത് ആക്ട് 1987 
  • മെന്റൽ ഹെൽത്ത് ആക്ട് ഭേദഗതി ചെയ്ത് മെന്റൽ ഹെൽത്ത് കെയർ ആക്ട് എന്ന് പാർലമെന്റ് പാസാക്കിയ വർഷം - 2017 ഏപ്രിൽ 7

PWD Act 1995 

  • ഭിന്നശേഷിക്കാരുടെ തുല്യ അവസരത്തിനും അവകാശ സംരക്ഷണത്തിനും പൂർണ പങ്കാളിത്തത്തിനുമുള്ള 1995 ലെ നിയമം - PWD Act 1995 (Person with Disabilities for Protection of Rights Equal Opportunities and Full Participation Act) 

Right To Educational Act - (RTE Act) 2009 

  • 6 നും 14 വയസിനും ഇടയിലുള്ള മുഴുവൻ കുട്ടികൾക്കും സൗജന്യവും ഗുണമേന്മയുള്ളതുമായ വിദ്യാഭ്യാസം അവകാശമായി ഉറപ്പുതരുന്ന നിയമം - Right To Educational Act - (RTE Act) 2009
  • ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനായി അവരുടെ പ്രായപരിധി 18 വയസുവരെയാക്കി ഉയർത്തിയിട്ടുണ്ട്.

R.C.I ആക്ട് - 1992 (Rehabilitation Council of India Act - 1992)

  • ഭിന്നശേഷിക്കാരുടെ പുനരധിവാസം ലക്ഷ്യ മാക്കി 1986-ൽ രജിസ്ട്രേഡ് സൊസൈറ്റിയായി ഡൽഹിയിൽ രൂപം കൊള്ളുകയും 1992-ൽ നിലവിൽ വരികയും ചെയ്ത നിയമം - R.C.I ആക്ട് - 1992 (Rehabilitation Council of India Act - 1992)
  • 2000 ൽ ഈ ആക്ട് ഭേദഗതി ചെയ്തു.

 


Related Questions:

താഴെ തന്നിരിക്കുന്നവയിൽ നിന്നും പഠനത്തെ സ്വാധീനിക്കാത്ത വൈയക്തിക ചരം തിരഞ്ഞെടുക്കുക ?
വിവേകപൂർണമായ വിസ്മരണമാണ് പഠനം എന്നു പറഞ്ഞതാര് ?
താഴെപ്പറയുന്നവയിൽ പഠന വക്രങ്ങളുടെ ഉപയോഗ പരിധിയിൽ പെടാത്തത് ഏത് ?
ഗവേഷണത്തിനു മുന്നോടിയായി ദത്ത ശേഖരണത്തിനും മുൻപ് ഗവേഷകൻ പരീക്ഷണാർഥം എത്തിച്ചേരുന്ന അനുമാനങ്ങളെ എന്തു വിളിക്കുന്നു ?
വാക്യഘടന വിശകലനം ചെയ്യുന്നതിന തൽക്ഷണ ഘടകവിശ്ലേഷണ രീതി ആവിഷ്കരിച്ചത് ആര് ?