Challenger App

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിട്ടുള്ളവയിൽ ജനാധിപത്യ ഭരണ വ്യവസ്ഥക്ക് അത്യന്താപേക്ഷിതമല്ലാത്തതേതാണ് ?

Aഭരണഘടന

Bഅവകാശങ്ങൾ

Cഏകമണ്ഡല നിയമനിർമ്മാണ സഭ

Dസ്വതന്ത്രമായ നീതിന്യായ വിഭാഗം

Answer:

C. ഏകമണ്ഡല നിയമനിർമ്മാണ സഭ

Read Explanation:

  • ഏകമണ്ഡല നിയമ നിർമ്മാണ സഭ (യൂണികാമറലിസം) (Unicameral legislature) ഒരു തരം നിയമനിർമ്മാണസഭയാണ്, അതിൽ ഒരു സഭ മാത്രം ഉൾപ്പെടുന്നു.

  • ഈ സഭയാണ് നിയമ നിർമാണം നടത്തുന്നത്.

  • ഈ പാർലമെൻ്റ് സംവിധാനത്തിൽ ഏക സഭ മാത്രമേയൊള്ളൂ.

  • ഫിലിപ്പീൻസ് പോലുള്ള ചില രാജ്യങ്ങളിൽ ഏകസഭ പാർലമെന്റുകളുണ്ട്.

  • സർക്കാർ സംവിധാനങ്ങളിൽ, നിയമനിർമ്മാണസഭയിൽ രണ്ട് സഭകൾ ഉള്ള രീതിയാണ് ദ്വിമണ്ഡല സഭ. ഇതിനെ ബൈകാമെറൽ ലെജിസ്ലേച്ചർ (Bicameral Legislature) എന്നും വിളിക്കുന്നു.

  • ഉദാഹരണത്തിന്, ഇന്ത്യൻ പാർലമെന്റിന് രണ്ട് സഭകളുണ്ട്. ലോക്സഭയും രാജ്യസഭയും.

  • ഉപരിസഭ (Upper house), അധോസഭ (Lower house) എന്നീ രണ്ട് തലങ്ങളിൽ ഉള്ള സഭകൾ ഉൾപ്പെടുന്ന നിയമനിർമാണ സംവിധാനമാണ് ദ്വിമണ്ഡല സഭ


Related Questions:

കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന് കീഴിൽ രാജ്യത്തെ ചരക്ക് സേവനങ്ങളുടെ സംഭരണത്തിനായി നടപ്പിലാക്കിയ ദേശീയ പൊതു സംഭരണ പോർട്ടൽ?
റൂറൽ ലാൻഡ്‌ലെസ്സ് എംപ്ലോയ്‌മെന്റ് ഗ്യാരണ്ടി പ്രോഗ്രാം ആരംഭിച്ചത് എന്ന് ?
ഒരു അസ്ഥികൂട രൂപത്തിൽ നിയമ നിർമാണ സഭ നിയമ നിർമാണം നടത്തുകയും, അസ്ഥികൂടത്തിന് വേണ്ട മാംസവും രക്തവും നൽകുന്നത് എക്സിക്യൂട്ടീവും ആയതിനാൽ ഇതിനെ ..... എന്ന് വിളിക്കുന്നു.

സംസ്ഥാന ഗവൺമെൻ്റിലെ എക്സിക്യൂട്ടീവ് അധികാരം നിക്ഷിപ്തം ആയിട്ടുള്ളത് ?

  1. ഗവർണർ
  2. മുഖ്യമന്ത്രി
  3. സംസ്ഥാന മന്ത്രിസഭ
  4. അഡ്വക്കേറ്റ് ജനറൽ

    ഭരണപരമായ വിധി നിർണയത്തിനുള്ള ഏജൻസികളിൽ പെടുന്നവ ഏതൊക്ക?

    1. മിനിസ്റ്റീരിയൽ ട്രൈബ്യൂണൽ
    2. ഏകാങ്ക ട്രൈബ്യൂണൽ
    3. സംയുക്ത ട്രൈബ്യൂണൽ