മൗലികാവകാശങ്ങൾ (Fundamental Rights in Indian Constitution)
■ 6 മൗലികാവകാശങ്ങളാണ് ഭരണഘടന പൗരന്മാർക്ക് ഉറപ്പു നൽകുന്നത്.
1. സമത്വത്തിനുള്ള അവകാശം
2. സ്വാതന്ത്ര്യത്തിനുള്ള അവകാശം
3. ചൂഷണത്തിനെതിരെയുള്ള അവകാശം
4. മതസ്വാതന്ത്ര്യത്തിനുള്ള അവകാശം
5. സാംസ്കാരികവും വിദ്യാഭ്യാസപരവുമായ അവകാശം.
6. മൗലികാവകാശങ്ങൾ കോടതിയിലൂടെ സ്ഥാപിച്ചു കിട്ടുന്നതിനുള്ള അവകാശം.
സമത്വത്തിനുള്ള അവകാശം
- അനുഛേദം 14. നിയമത്തിനു മുന്നിലെ സമത്വം
- അനുഛേദം 15. മതം, വർഗ്ഗം, ജാതി, ലിഗം, ജന്മസ്ഥലം തുടങ്ങിയവയുടെ അടിസ്ഥാനത്തിലുള്ള വിവേചനത്തിന്റെ നിരോധനം.
- അനുഛേദം 16. പൊതുതൊഴിലവസരങ്ങളിലെ സമത്വം. (എങ്കിലും, ചില തൊഴിൽ പദവികൾ പിന്നോക്കവിഭാഗങ്ങൾക്ക് മാറ്റി വെച്ചിട്ടുണ്ട്).
- അനുഛേദം 17. തൊട്ടുകൂടായ്മയുടെ (അയിത്തം) നിഷ്‌കാസനം.
- അനുഛേദം 18. സ്ഥാനപേരുകൾ ഒഴിവാക്കൽ