താഴെ കൊടുത്തിരിക്കുന്നവയിൽ തരംഗദൈർഘ്യം കൂടിയത് ഏത് നിറത്തിനാണ്?
Aചുവപ്പ്
Bനീല
Cപച്ച
Dവയലറ്റ്
Answer:
A. ചുവപ്പ്
Read Explanation:
പ്രാഥമിക വർണ്ണങ്ങൾ -പച്ച ,നീല ,ചുവപ്പ്
ദ്വിതീയ വർണ്ണങ്ങൾ - പ്രാഥമിക വർണ്ണങ്ങൾ ചേർന്നുണ്ടാകുന്ന വർണ്ണങ്ങൾ
-
- പച്ച+ചുവപ്പ് =മഞ്ഞ
- നീല+ചുവപ്പ് =മജന്ത
- പച്ച+നീല =സിയൻ
തൃതീയ വർണ്ണങ്ങൾ -രണ്ട് ദ്വിതീയ വർണ്ണങ്ങൾ ചേർന്നുണ്ടാകുന്ന വർണ്ണങ്ങൾ
-
- മജന്ത +മഞ്ഞ =ചുവപ്പ്
- സിയാൻ +മജന്ത =നീല
പൂരക വർണ്ണങ്ങൾ - ധവള പ്രകാശം ലഭിക്കാനായി കൂട്ടിച്ചേർക്കുന്ന രണ്ട് വർണ്ണങ്ങൾ
-
- പച്ച +മജന്ത =വെള്ള
- ചുവപ്പ് +സിയാൻ =വെള്ള
- നീല +മഞ്ഞ =വെള്ള
- തരംഗദൈർഘ്യം കുറവും ആവൃത്തി കൂടുതലുമായ വർണ്ണം -വയലറ്റ്
- തരംഗദൈർ ഘ്യം കൂടുതലും ആവൃത്തി കുറഞ്ഞതുമായ വർണ്ണം -ചുവപ്പ്
- എല്ലാ നിറങ്ങളേയും പ്രതിഫലിപ്പിക്കുന്ന നിറം -വെള്ള
- എല്ലാ നിറങ്ങളേയും ആഗിരണം ചെയ്യുന്ന നിറം -കറുപ്പ്
