App Logo

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിരിക്കുന്നവയിൽ ബാല്യകാല വികാരങ്ങളുടെ സവിശേഷതയല്ലാത്തത് ?

Aക്ഷണികത

Bതീവ്രത

Cചഞ്ചലത

Dസ്ഥിരത

Answer:

D. സ്ഥിരത

Read Explanation:

ശിശുവികാരങ്ങളുടെ പ്രത്യേകതകള്‍

  1. ക്ഷണികത ( ദേ വന്നു ദേ പോയി, പ്രായമാകുമ്പോള്‍ ദീര്‍ഘകാലം നിലനില്‍ക്കും)
  2. തീവ്രത (അനിയന്ത്രിതം)
  3. ചഞ്ചലത (പെട്ടെന്നു മാറി മറ്റൊന്നാകും)
  4. വൈകാരികദൃശ്യത (ശരീരമിളക്കി വൈകാരിക പ്രകടനം)    
  5. സംക്ഷിപ്തത (പെട്ടെന്ന് തീരും)
  6. ആവൃത്തി (കൂടെക്കൂടെയുണ്ടാകും ഒരു ദിവസം തന്നെ ഒത്തിരി പ്രാവശ്യം)
  7. ഇടവേളകള്‍കുറവ്

    
കുട്ടികളിലുണ്ടാകുന്ന പ്രധാന വികാരങ്ങള്‍   

  • കോപം, ദേഷ്യം
  • ഭയം
  • അസൂയ, ഈര്‍ഷ്യ ( തനിക്ക് ലഭിക്കേണ്ടത് മറ്റൊരാള്‍ക്ക് ലഭിക്കുന്നു എന്ന തോന്നലില്‍ നിന്നും)
  • ആകുലത ( ഭയത്തിന്റെ സാങ്കല്പിക രൂപം. അതിശക്തമായ ആകുലത ഉത്കണ്ഠയായി മാറും)
  • സ്നേഹം , പ്രിയം
  • ആഹ്ളാദം 
        
       

Related Questions:

കുട്ടികൾക്ക് വ്യത്യസ്ത ശബ്ദങ്ങൾ കേൾക്കാൻ അവസരം നൽകുന്നത് കൊണ്ട് ഉണ്ടാകുന്ന വികാസം ?
വളർച്ചയിൽ പാരമ്പര്യത്തിൻറെ യഥാർത്ഥ വാഹകരായി കരുതപ്പെടുന്നത് ഏതാണ് ?
കളിപ്പാട്ടങ്ങളുടെ പ്രായം എന്നറിയപ്പെടുന്ന വികസന ഘട്ടം ഏത് ?
മുതിർന്നവർ അടിച്ചേൽപ്പിക്കുന്ന കൃത്രിമ പ്രത്യാഘാതത്തിലൂടെ കൈവരുന്ന വിനയമാണ് ?
എറിക് എറിക്സന്റെ സാമൂഹിക വികാസ സിദ്ധാന്തപ്രകാരം സമ്പൂർണതാബോധം Vs നിരാശ ഉൾപ്പെടുന്ന പ്രായ ഘട്ടം ?