Challenger App

No.1 PSC Learning App

1M+ Downloads

താഴെ കൊടുത്തിരിക്കുന്നവയിൽ മൗലികാവകാശത്തിൽ പെടാത്തത് ഏതാണ് ? 

  1. മതസ്വാതന്ത്രത്തിനുള്ള അവകാശം 
  2. സാംസ്കാരികവും വിദ്യാഭ്യാസപരവുമായ അവകാശം 
  3. ഭരണഘടനാപരമായ പരിഹാരത്തിനുള്ള അവകാശം 
  4. 6 വയസ്സിനും 14 വയസ്സിനും ഇടയിലുള്ള കുട്ടികൾക്ക് വിദ്യാഭ്യാസത്തിനുള്ള സാഹചര്യം ഒരുക്കുക
     

A2 മാത്രം

B3 മാത്രം

C4 മാത്രം

Dഇവയെല്ലാം മൗലികാവകാശങ്ങളാണ്

Answer:

C. 4 മാത്രം

Read Explanation:

  • "രക്ഷിതാവോ മാതാപിതാക്കളോ ആയ ഇന്ത്യയിലെ ഓരോ പൗരനും ,   ആറിനും പതിനാലിനും ഇടയിൽ പ്രായമുള്ള തന്റെ കുട്ടിക്ക് അല്ലെങ്കിൽ  ആശ്രിതന് വിദ്യാഭ്യാസത്തിനുള്ള അവസരമൊരുക്കണം " എന്നത് ഇന്ത്യൻ ഭരണഘടന പ്രകാരം മൗലിക കർത്തവ്യമാണ്.
  • 2000 ലെ 86-ാം ഭേദഗതി പ്രകാരം ആണ് ഇത് ഭരണഘടനയിൽ കൂട്ടിച്ചേർത്തത്.

Related Questions:

താഴെ പറയുന്നതിൽ മൗലികാവകാശങ്ങളുടെ ലക്ഷ്യങ്ങൾ ഏതൊക്കെയാണ് ? 

  1. ഗവണ്മെന്റിന്റെ ഏകാധിപത്യ പ്രവർത്തനങ്ങളിൽ നിന്നും മറ്റ് സ്വകാര്യ പൗരന്മാരുടെ അവകാശ നിഷേധങ്ങളിൽ നിന്നും വ്യക്തികളെയും ന്യൂനപക്ഷ വിഭാഗത്തെയും സംരക്ഷിക്കുക 
  2. പൗരന്മാരുടെ വ്യക്തിത്വ വികസനം ഉറപ്പ് വരുത്തുക 
  3. ജനാധിപത്യ വിജയം ഉറപ്പ് വരുത്തുക 
  4. മികച്ച നിലവാരത്തിലുള്ള വിദ്യാഭ്യാസം ലഭ്യമാകുക വഴി രാജ്യത്തിന്റെ വികസനം 
  1. നിയമസ്ഥാപിതമായ നടപടികൾ മുഖേനയല്ലാതെ ഏതൊരാളുടെയും ജീവനോ വ്യക്തിസ്വാതന്ത്രമോ അപഹരിക്കാൻ പാടില്ലെന്ന് 21 -ാം  വകുപ്പ് അനുശാസിക്കുന്നു 
  2. ഭരണഘടനയുടെ 44 -ാം ഭേദഗതി പ്രകാരം ദേശീയ അടിയന്തിരാവസ്ഥകാലത്ത് പോലും ജീവനും വ്യക്തിസ്വാതന്ത്രത്തിനുമുള്ള അവകാശം തടയാനാവില്ല 

ഇവയിൽ ശരിയായ പ്രസ്താവന ഏതൊക്കെയാണ് ?  

  1. ആർട്ടിക്കിൾ  15 - വിവേചനത്തിൽ നിന്നും സംരക്ഷണം 
  2. ആർട്ടിക്കിൾ 16 - അവസരസമത്വം 
  3. ആർട്ടിക്കിൾ 17 - ആയിത്ത നിർമ്മാർജനം 
  4. ആർട്ടിക്കിൾ 18 - നിയമസമത്വം , നിയമപരിരക്ഷ 

ശരിയല്ലാത്ത ജോഡി ഏതൊക്കെയാണ് ? 


സ്വത്തവകാശം ഭരണഘടനയുടെ അടിസ്ഥാന ഘടനയുടെ ഭാഗമല്ല എന്നും അതുകൊണ്ട് തന്നെ ഭരണഘടന ഭേദഗതിയിലൂടെ ഈ അവകാശം പരിമിതപ്പെടുത്താൻ പാർലമെന്റിന് അധികാരമുണ്ടെന്നും സുപ്രീം കോടതി വിധി പുറപ്പെടുവിച്ച വർഷം ഏതാണ് ?

കരുതൽ തടങ്കൽ നിയമപ്രകാരം താഴെ പറയുന്ന ഏതൊക്കെ കാരണങ്ങളാൽ ഒരു വ്യക്തിയെ തടങ്കലിൽ വയ്ക്കാൻ കഴിയും ?

  1. രാഷ്ട്രത്തിന്റെ സുരക്ഷിതത്വം  ( പ്രതിരോധം , വിദേശകാര്യം ) 
  2. ക്രമസമാധാനത്തിന്റെ നടത്തിപ്പ് 
  3. അവശ്യസാധനങ്ങളുടെ വിതരണവും സേവനവും സംബന്ധിച്ച നടപടി