App Logo

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിരിക്കുന്നവയിൽ വ്യക്തി വ്യത്യാസത്തിൽ ഉൾപ്പെടാത്തത് ഏത് ?

Aതാൽപര്യങ്ങളിലേയും അഭിരുചികളിലേയും വ്യത്യാസം

Bസാമ്പത്തിക , സാമൂഹിക സാഹചര്യങ്ങളിലെ വ്യത്യാസം

Cപഠന ശൈലിയിലെ വ്യത്യാസങ്ങൾ

Dവൈകാരികമായ വ്യത്യാസങ്ങൾ

Answer:

B. സാമ്പത്തിക , സാമൂഹിക സാഹചര്യങ്ങളിലെ വ്യത്യാസം

Read Explanation:

വ്യക്തി വ്യത്യാസം

  • രണ്ടു വ്യക്തികൾ ഒരിക്കലുംതനിപ്പകർപ്പായിരിക്കില്ല. ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ അവർ പരസ്പരം വ്യത്യാസപ്പെട്ടിരിക്കുന്നു.
  • വ്യക്തികൾ തമ്മിൽ അത്തരത്തിലുള്ള സാമ്യതയും വ്യത്യാസവും വ്യക്തിവ്യത്യാസം വെളിപ്പെടുത്തുന്നു
  • കായികവും മാനസികവും വൈകാരികവുമായ സവിശേഷ സ്വഭാവങ്ങളിൽ രണ്ടു വ്യക്തികൾ ഒരു പോലെയാകാത്ത വൈജാത്യമാണ്.

വ്യക്തി വ്യത്യാസ മേഖലകൾ

        ചുവടെ കൊടുത്തിട്ടുള്ള മേഖലകളിൽ വ്യക്തി വ്യത്യാസം കാണപ്പെടുന്നു.

1. കായികമായ ഭേദങ്ങൾ

  •  പൊക്കം, തൂക്കം, തൊലിയുടെ നിറം, കൈകാലുകളുടെ നീളം, വായുടെയും മൂക്കിൻറെയും ആകൃതി, മുഖഭാവം, സംഭാഷണ രീതിയിലും നടത്തത്തിലും ഉള്ള പ്രത്യേകതകൾ, തലമുടിയുടെ സ്വഭാവം, തുടങ്ങിയ കാര്യങ്ങളിൽ വ്യക്തിം കാണാനാവും.

 

2. വൈകാരിക ഭേദങ്ങൾ

  • വികാരപ്രകടനത്തിൻറെ രീതിയിലുള്ള വ്യക്തികൾ വ്യത്യസ്തത പുലർത്തുന്നു.
  • ചിലർ പെട്ടെന്ന് വികാരാധീനരാകുന്നു.
  • മറ്റു ചിലർ വികാരങ്ങൾ ഒതുക്കി വയ്ക്കുന്നു.
  • ചില വ്യക്തികളിൽ, സ്നേഹവാത്സല്യങ്ങൾ പോലെയുള്ള മൃദുല വികാരങ്ങൾ മുന്നിട്ട് നില്ക്കും.
  • മറ്റു ചിലരാകട്ടെ വെറുപ്പ്, കോപം തുടങ്ങിയ പരുക്കൻ വികാരങ്ങൾക്കാവും ശക്തി.
  • ചിലർ വൈകാരിക സ്ഥിരതയും പക്വതയും കാട്ടുമ്പോൾ വേറെ ചിലർ അസ്ഥിരരും അപസ്വമതികളും ആയിരിക്കും.

3. ബൗദ്ധിക ഭേദങ്ങൾ

  • യുക്തിവിചാരം, ചിന്ത, ഭാവന, സർഗ്ഗാത്മക ശേഷി, ഏകാഗ്രത തുടങ്ങിയ മാനസിക ശേഷികളിൽ വ്യക്തികൾ സാരമായ വൈജാത്യം പുലർത്തുന്നുണ്ട്.
  • ബുദ്ധിശക്തിയുടെ അടിസ്ഥാനത്തിൽ ആളുകളെ ഇഡിയറ്റുകൾ, മന്ദബുദ്ധികൾ, മോറോണുകൾ, ബോർഡർ ലൈനിൽ പെട്ടവർ, ബുദ്ധി കുറഞ്ഞവർ, ശരാശരി ബുദ്ധിശാലികൾ, പ്രതിഭാധനർ എന്നിങ്ങനെ വേർതിരിച്ചിട്ടുണ്ട്.
  • ബഹുതരബുദ്ധിശക്തികളെ സംബന്ധിച്ചുള്ളനൂതന സിദ്ധാന്തം ഈ മേഖലയിലെ വ്യക്തിവ്യത്യാസങ്ങൾക്കു പുതിയ മാനംനൽകിയിരിക്കുന്നു.

4. സാമൂഹിക, സാന്മാർഗിക ഭേദങ്ങൾ

  • സാമൂഹികവും സാന്മാർഗ്ഗികവുമായ വ്യവഹാരങ്ങളുടെ കാര്യത്തിൽ വലിയ വ്യക്തിഭേദം കാണാനാകും.
  • ചിലർ നല്ല സാമൂഹിക യോജനം പുലർത്തുന്നവരാണ്.
  • ചിലർ അപസമായോജനത്തിനു അടിമകളത്രെ
  • ചിലർ സാന്മാർഗിക ഭദ്രത പുലർത്തുമ്പോൾ മറ്റു ചിലർ സാന്മാർഗിക ദൗർബല്യം കാണിക്കുന്നവരായിരിക്കും.

5. അഭിരുചികളിലും താല്പര്യങ്ങളിലും ഉള്ളവ്യക്തി ഭേദങ്ങൾ:

  • ഒരേ പാരമ്പര്യവും പരിസ്ഥിതിയും ഉള്ളവർപോലും ഭിന്നങ്ങളായ അഭിരുചികളുംതാല്പര്യങ്ങളും പുലർത്തുന്നു.
  • ഒരേ മാതാപിതാക്കൾക്ക് പിറന്ന ഒരേവീട്ടിൽ വളരുന്ന കുട്ടികൾ പോലുംഇക്കാര്യത്തിൽ വ്യത്യസ്തരായികാണപ്പെടുന്നു.
  • ചിലർക്ക് യന്ത്ര വിദ്യയിലാകും അഭിരുചി,മറ്റു ചിലർക്ക് പാട്ടിലുംകലയിലുമായിരിക്കും വാസന.
  • ഒരു കൂട്ടർ സാമൂഹിക പ്രവർത്തനങ്ങളിൽതാൽപര്യം കാണിക്കുന്നു.
  • മറ്റേക്കൂട്ടർ ഏകാന്തത ഇഷ്ട്ടപ്പെടുന്നു.

Related Questions:

രോഗിയെ കേന്ദ്രീകരിച്ചുള്ള ചികിത്സ (Client Centered Therapy) എന്ന ആശയത്തിൽ അധിഷ്ഠിതമായ സിദ്ധാന്തമാണ് ?
വ്യക്തിത്വം എന്നർത്ഥമുള്ള "Personality" എന്ന ഇംഗ്ലീഷ് പദം ഉണ്ടായത് ഏത് വാക്കിൽ നിന്നാണ് ?
പെൺകുട്ടികൾക്ക് പിതാവിനോടുള്ള സ്നേഹവും ആഗ്രഹവും മാതാവിനോടുള്ള അസൂയയും ശത്രുതയും നിമിത്തം ഉണ്ടാകുന്ന മാനസിക സംഘർഷം ?
ഫ്രോയിഡിൻ്റെ മനോ-ലൈംഗിക വികസന സിദ്ധാന്തത്തിൽ പൃഷ്ട ഘട്ടം ആരംഭിക്കുന്നത് ?
"ദി ഇൻ്റർപ്രെട്ടേഷൻ ഓഫ് ഡ്രീംസ്" എന്നത് ആരുടെ കൃതിയാണ് ?