App Logo

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിരിക്കുന്നവരിൽ വൈക്കം സത്യാഗ്രഹത്തിലെ ആദ്യ ദിവസത്തെ സത്യാഗ്രഹികളിൽ പെടാത്തത് ആര്?

Aകുഞ്ഞപ്പി

Bബാഹുലേയൻ

Cഗോവിന്ദപ്പണിക്കർ

Dകെ.പി.കേശവമേനോൻ

Answer:

D. കെ.പി.കേശവമേനോൻ

Read Explanation:

കെ പി കേശവമേനോൻ

  • മാതൃഭൂമി പത്രത്തിന്റെ സ്ഥാപകൻ
  • ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവും സ്വാതന്ത്ര്യ സമരസേനാനിയുമായിരുന്നു.
  • 'കേരളത്തിന്റെ വന്ദ്യവയോധികൻ' എന്ന് വിശേഷിപ്പിക്കപ്പെടുന്നു.
  • 1886ൽ പാലക്കാട്ടെ തരൂർ ഗ്രാമത്തിൽ ജനിച്ചു.
  • പാലക്കാട് രാജാവിന്റെ ചെറുമകനായിരുന്ന നവോത്ഥാന നായകൻ
  • മലബാർ കലാപസമയത്ത് കെ.പി.സി.സി സെക്രട്ടറി
  • കോഴിക്കോട് ഹോം റൂൾ പ്രസ്ഥാനത്തിന്റെ ശാഖ തുടങ്ങിയ വ്യക്തി.
  • കെ. കേളപ്പനുശേഷം ഐക്യ കേരള പ്രസ്ഥാനത്തിന്റെ അധ്യക്ഷനായ വ്യക്തി.
  • 1927 മുതല്‍ 1948വരെ മലയായില്‍ അഭിഭാഷകനായി ജോലിനോക്കിയ സ്വാതന്ത്ര്യ സമരസേനാനി
  • ആത്മകഥയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡിനർഹനായ മലയാളി 
  • 'കഴിഞ്ഞ കാലം' ആണ് അദ്ദേഹത്തിൻറെ ആത്മകഥ
  • കെ.പി കേശവമേനോൻ സിലോണിലെ ഇന്ത്യൻ ഹൈക്കമ്മീഷണറായി നിയമിതനായ വർഷം - 1951 
  • കെ.പി കേശവമേനോന് പത്മഭൂഷൺ ലഭിച്ച വർഷം - 1966 

പ്രധാന കൃതികൾ

  • ബിലാത്തി വിശേഷം (യാത്രാവിവരണം)
  • കഴിഞ്ഞകാലം (ആത്മകഥ)
  • നാം മുന്നോട്ട് 
  • സായാഹ്നചിന്തകൾ
  • ജവഹർലാൽ നെഹ്‌റു
  • ഭൂതവും ഭാവിയും
  • എബ്രഹാംലിങ്കൺ
  • പ്രഭാതദീപം
  • നവഭാരതശില്‌പികൾ (Vol. I & II)
  • ബന്ധനത്തിൽനിന്ന്‌
  • ദാനഭൂമി
  • മഹാത്മാ
  • ജീവിത ചിന്തകൾ
  • വിജയത്തിലേക്ക്‌
  • രാഷ്ട്രപിതാവ്
  • യേശുദേവൻ





Related Questions:

താഴെ നൽകിയിരിക്കുന്നവരിൽ നിവർത്തന പ്രസ്ഥാനവുമായി ബന്ധപ്പെട്ടവർ ആരെല്ലാം ?

  1. എൻ. വി. ജോസഫ് 
  2. സി. കേശവൻ 
  3. ടി. കെ. മാധവൻ 
  4. ടി. എം. വർഗ്ഗീസ്
    ഗാന്ധിജി വൈക്കം ക്ഷേത്രം സന്ദർശിച്ച വർഷം :

    മൊറാഴ സമരവുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

    1.മൊറാഴ സമരത്തിനിടയിൽ പോലീസും ജനക്കൂട്ടവും ഏറ്റുമുട്ടിയപ്പോൾ കൊല്ലപ്പെട്ട പോലീസ് ഇൻസ്‌പെക്ടറാണ് കെ.കുട്ടികൃഷ്ണ മേനോൻ.

    2. മൊറാഴ സംഭവത്തെത്തുടർന്ന് വധശിക്ഷയ്ക്കു വിധിക്കപ്പെട്ട വിപ്ലവകാരിയാണ് കെ.പി.ആർ ഗോപാലൻ.

    3.ഗാന്ധിജിയുടെ ഇടപെടൽ മൂലം കെ.പി.ആർ ഗോപാലന്റെ വധശിക്ഷ ജീവപര്യന്തമാക്കി മാറ്റപ്പെട്ടു.

    Who was the trustee of Guruvayur temple at the time of Guruvayur Sathyagraha ?
    പഴശ്ശി രാജയുടെ രാജവംശം :