താഴെ തന്നിരിക്കുന്നവയിൽ നബാർഡു (NABARD) മായി ബന്ധമില്ലാത്തത്?
Aകാർഷിക വികസനവും ഗ്രാമീണ വികസനവും
B1980 ജൂലൈ 12 ന് സ്ഥാപിതമായി
Cആസ്ഥാനം മുംബൈ ആണ്
Dശിവരാമൻ കമ്മിറ്റി
Answer:
B. 1980 ജൂലൈ 12 ന് സ്ഥാപിതമായി
Read Explanation:
നബാർഡ്
- നാഷണൽ ബാങ്ക് ഫോർ അഗ്രിക്കൾച്ചർ ആൻഡ് റൂറൽ ഡെവലപ്മെന്റ് (National Bank for Agriculture and Rural Development) എന്നാണ് നബാർഡിന്റെ പൂർണരൂപം.
- കാർഷിക-ഗ്രാമവികസന മേഖലകൾക്കായി 1982 ജൂലൈ 12 നാണ് ഇത് രൂപീകരിച്ചത്.
- റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ അഗ്രികൾച്ചർ ക്രെഡിറ്റ് ഡിപ്പാർട്ട്‌മെന്റ്, റൂറൽ പ്ലാനിംഗ് ആൻഡ് ക്രെഡിറ്റ് സെൽ, അഗ്രികൾച്ചർ റീഫിനാൻസ് ആൻഡ് ഡെവലപ്‌മെന്റ് കോർപ്പറേഷനും സംയോജിപ്പിചാണ് നബാർഡ് രൂപീകൃതമായത്.
- എല്ലാ ഗ്രാമീണ വായ്പാ സ്ഥാപനങ്ങൾക്കും (Rural credit institutions) ധനസഹായം നൽകുകയും അവയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ചെയ്യുന്ന, മുഴുവൻ ഗ്രാമീണ വായ്പാ സംവിധാനത്തിന്റെയും ദേശീയ പരമോന്നത സ്ഥാപനമാണ് നബാർഡ്.
- 100 കോടി രൂപയുടെ മൂലധത്തോടെയാണ് നബാർഡ് പ്രവർത്തനമാരംഭിച്ചത്.
- പിന്നീട് ആർ.ബി.ഐയുടെ അഗ്രികൾച്ചറൽ ക്രെഡിറ്റ് ഫണ്ടിൽ നിന്ന് 1400 കോടി രൂപ ഇതിലേക്ക് നൽകപ്പെട്ടു.
- 1979 മാർച്ച് 30-ന് ഇന്ത്യാ ഗവൺമെന്റിന്റെ ആസൂത്രണ കമ്മീഷനിലെ മുൻ അംഗമായിരുന്ന ബി.ശിവരാമന്റെ അധ്യക്ഷതയിൽ ഒരു സമിതി സ്ഥാപിതമായി.
- 1979 നവംബർ 28-ന് സമർപ്പിച്ച കമ്മിറ്റിയുടെ റിപ്പോർട്ട്, ഗ്രാമവികസനവുമായി ബന്ധപ്പെട്ട വായ്പാ സംബന്ധിയായ പ്രശ്നങ്ങളിൽ അവിഭാജ്യ ശ്രദ്ധയും ശക്തമായ ദിശാസൂചനയും നൽകുന്നതിന് ഒരു പുതിയ സംഘടനയുടെ ആവശ്യകത വിവരിച്ചു.
- ഈ നിർദ്ദേശങ്ങൾ പ്രകാരം 'നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആൻഡ് റൂറൽ ഡെവലപ്‌മെന്റിന്റെ (നബാർഡ്)' രൂപീകരണം 1981 ലെ ആക്‌ട് 61 വഴി പാർലമെന്റ് അംഗീകരിച്ചു.
- 1982 ജൂലൈ 12-ന് ആർ.ബി.ഐയുടെ കാർഷിക വായ്പാ പ്രവർത്തനങ്ങളും അന്നത്തെ അഗ്രികൾച്ചറൽ റീഫിനാൻസ് ആൻഡ് ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ പ്രവർത്തനങ്ങളും കൈമാറ്റം ചെയ്തുകൊണ്ടാണ് നബാർഡ് സ്ഥാപിതമായത്.