Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

1.165 തരം ചെറുകിട ചുങ്കങ്ങള്‍ നിര്‍ത്തലാക്കി വാണിജ്യത്തെ പ്രോത്സാഹിപ്പിച്ച തിരുവിതാംകൂര്‍ രാജാവാണ് സ്വാതിതിരുനാൾ.

2.തിരുവനന്തപുരത്ത് ആദ്യമായി സർക്കാർ പ്രസ് ആരംഭിച്ചത് സ്വാതിതിരുനാൾ ആണ്.

3.തിരുവിതാംകൂറില്‍ ജലസേചനം മരാമത്ത്‌ വകുപ്പ്‌ ഏര്‍പ്പെടുത്തിയത് സ്വാതി തിരുനാളായിരുന്നു.

4.മലയാള ഭാഷയുടെ ആധുനിക ലിപി വിളംബരം വഴി നടപ്പിലാക്കിയ തിരുവിതാംകൂര്‍ രാജാവ്‌ സ്വാതി തിരുനാളാണ്.

A1,2,3

B2,3,4

C2,3

D1,2,3,4

Answer:

D. 1,2,3,4

Read Explanation:

തിരുവിതാംകൂറിൽ 165 തരം ചെറുകിട ചുങ്കങ്ങള്‍ നിര്‍ത്തലാക്കി വാണിജ്യത്തെ പ്രോത്സാഹിപ്പിച്ച രാജാവാണ് സ്വാതിതിരുനാൾ. തിരുവനന്തപുരത്ത് ആദ്യമായി സർക്കാർ പ്രസ് ആരംഭിച്ചത് സ്വാതിതിരുനാൾ ആണ്.1839-ൽ തിരുവിതാംകൂറിലെ ആദ്യത്തെ ഇംഗ്ലീഷ്-മലയാളം കലണ്ടർ ഈ പ്രസ്സിൽ നിന്നും പുറത്തിറങ്ങി. പാശ്ചാത്യ എഞ്ചിനീയറിംഗ് വൈദഗ്ദ്ധ്യം മനസ്സിലാക്കിയ അദ്ദേഹം റസിഡന്റായിരുന്ന കേണൽ ഫ്രെയ്സറുമായി ആലോചിച്ച് ഒരു എഞ്ചിനീയറിംഗ് വകുപ്പ് സ്ഥാപിക്കുവാൻ കല്പിച്ചു. നാഞ്ചിനാട്ടെയും തിരുവനന്തപുരത്തെയും ജലസേചനജോലികളും മറ്റ് പ്രധാന ജോലികളും ഈ വകുപ്പിനെ ഏല്പിച്ചു. നാഞ്ചിനാട്ടിൽ ഒരു ജലസേചന മരാമത്ത് വകുപ്പ് സ്ഥാപിക്കുകയും ഒരു സൂപ്രണ്ടിനെ നിയമിക്കുകയും ചെയ്തു. മലയാള ഭാഷയുടെ ആധുനിക ലിപി വിളംബരം വഴി നടപ്പിലാക്കിയ തിരുവിതാംകൂര്‍ രാജാവ്‌ സ്വാതി തിരുനാളാണ്.


Related Questions:

Who attempted to assassinate C. P. Ramaswami on 25th July, 1947 at Swathi Sangeetha Sabha ?
കഥകളിയുടെ സുവർണ്ണ കാലഘട്ടം എന്നറിയപ്പെടുന്നത് ഏത് തിരുവിതാംകൂർ ഭരണാധികാരിയുടെ ഭരണ കാലമാണ് ?
തിരുവിതാംകൂറിൽ പതിവു കണക്ക് സമ്പ്രദായം കൊണ്ടുവന്ന ഭരണാധികാരി ആര് ?
1912 ൽ ഒന്നാം നായർ ആക്ട് പാസ്സാക്കിയ തിരുവിതാംകൂർ ഭരണാധികാരി ആര് ?
കേരളവർമ്മ വലിയകോയിത്തമ്പുരാനെ ഹരിപ്പാട് തടവിലാക്കിയ തിരുവിതാംകൂർ ഭരണാധികാരി ആര് ?