App Logo

No.1 PSC Learning App

1M+ Downloads
താഴേകൊടുത്തിരിക്കുന്നവയിൽ മൂഴിക്കുളം കച്ചവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനയേത് ? (1). ക്ഷേത്ര വസ്തുക്കളുടെ ദുർവിനിയോഗവും ഊരാളന്മാരുടെ പ്രവർത്തികളും നിയന്ത്രിക്കുന്നതിനുള്ള ശ്രമം. (2). മഹോദയപുരത്തെ ചേരരാജാക്കന്മാരുടെ ശാസനം. (3). കുലശേഖര കാലത്തു നിലവിലിരുന്ന നികുതി രീതി. (4). ശാലകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ഉത്തരവ്.

A4

B3

C2

D1

Answer:

D. 1

Read Explanation:

മൂഴിക്കുളം കച്ചം

ചേര ഭരണകാലത്ത് നിലനിന്നിരുന്ന ഒരു സാമൂഹിക സ്ഥാപനമാണ് കച്ചം എന്ന പേരിൽ അറിയപ്പെടൂന്നത്. എ. ഡി. 830 കാലഘട്ടത്തിൽ ഇത് ശക്തമായി തന്നെ നിലനിന്നിരുന്നു എന്നു കാണുന്നു. കേരളത്തിൽ നിന്നും ലഭിച്ച ആദ്യശിലാലിഖിതമായ വാഴപ്പള്ളിശാസനത്തിൽ ഒരു കച്ചത്തെ പറ്റി പരാമർശമുണ്ട്. കച്ചം ഒരു ഭരണോപാധിയാണ്. മേൽസ്ഥാനീയരായ ഊരാളരും മറ്റുള്ള അധികാരികളും ഏകകണ്ഠേന എടുക്കുന്ന തീരുമാനങ്ങളും വ്യവസ്ഥകളുമാണ് കച്ചങ്ങളെന്നു പറയുന്നത്. പ്രധാനപ്പെട്ട ഒന്നിലധികം അധികാര സ്ഥാപനങ്ങൾ കൂടിച്ചേർന്നുണ്ടാവുന്ന യോഗങ്ങളാണു കച്ചങ്ങൾ. കച്ചങ്ങൾ കൂടി എടുക്കുന്ന തീരുമാനങ്ങളെ സമൂഹത്തിലാർക്കും ലംഘിക്കാൻ സാധ്യമല്ല. ഇവയ്ക്കുള്ള മികച്ച ഉദാഹരണമാണ് മൂഴിക്കുളം കച്ചം. ഇവയുടെ പിൽക്കാല രൂപങ്ങളാണ് കഴകം പോലുള്ള സാമുദായികസംഘങ്ങളായി മാറിയത്.



Related Questions:

Which travancore ruler allowed everyone to tile the roofs of their houses?
1821 ൽ കോട്ടയത്ത് സി.എം.എസ് പ്രസ് സ്ഥാപിതമായപ്പോൾ തിരുവിതാംകൂർ ഭരണാധികാരി ആരായിരുന്നു ?
തിരുവിതാംകൂറിൽ പോലീസ് സംവിധാനം ഉടച്ചു വാർത്ത ഭരണാധികാരി ആര് ?
Who proclaimed the Kundara proclamation?
തിരുവിതാംകൂറില്‍ അടിമ കച്ചവടം നിര്‍ത്തലാക്കിയ വര്‍ഷം ഏതാണ് ?