Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ് ?

1.1947 ൽ സർ സി. പി രാമസ്വാമി അയ്യരെ ആക്രമിച്ച സോഷ്യലിസ്റ്റ് പാർട്ടി അംഗമായിരുന്നു കെ. സി. എസ് മണി 

2.സി. പി രാമസ്വാമി അയ്യർ ദിവാൻ ഭരണം രാജിവെച്ച് നാടുവിടാൻ കാരണമായ പ്രക്ഷോഭം ആണ് ഉത്തരവാദ ഭരണ പ്രക്ഷോഭം. 

3.സി. പി ക്ക് ശേഷം തിരുവിതാംകൂർ ദിവാൻ ആയ വ്യക്തിയാണ് പി. ജി. എൻ ഉണ്ണിത്താൻ 

A1,2

B2,3

C1,3

D1,2,3

Answer:

D. 1,2,3

Read Explanation:

1947ൽ ദിവാനായിരുന്ന സി പി രാമസ്വാമി അയ്യരെ വെട്ടിപ്പരുക്കേൽപ്പിച്ചതിൻറെ പേരിൽ കേരളം മുഴുവൻ അറിയപ്പെടുവാൻ ഇടയായ റവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി (ആർ.എസ്.പി) പ്രവർത്തകനായിരുന്നു കോനാട്ടുമഠം ചിദംബരയ്യർ സുബ്രഹ്മണ്യ അയ്യർ എന്ന കെ.സി.എസ്. മണി. സി.പി രാമസ്വാമി അയ്യർ ദിവാൻ ഭരണം രാജിവെച്ച് നാടുവിടാൻ കാരണമായ പ്രക്ഷോഭം ആണ് ഉത്തരവാദ ഭരണ പ്രക്ഷോഭം.സി.പി ക്ക് ശേഷം തിരുവിതാംകൂർ ദിവാൻ ആയ വ്യക്തിയാണ് പി. ജി. എൻ ഉണ്ണിത്താൻ.


Related Questions:

കുറുമ്പൻ ദൈവത്താൻ ശ്രീമൂലം പ്രജാ സഭയിൽ അംഗമായ വർഷം ഏതാണ് ?
Under the patronage of Rani Gouri Parvathi Bhai, LMS was started in?
Second 'Trippadidhanam' was done by?
തിരുവിതാംകൂറിന്റെ ദേശീയ ഗാനം ഏതാണ് ?
തിരുവിതാംകൂറിലെ ആദ്യത്തെ സെൻസസ് ആരംഭിച്ചത് ആര്?