App Logo

No.1 PSC Learning App

1M+ Downloads
താഴെ നൽകിയിരിക്കുന്നവയിൽ മറവിയെക്കുറിച്ചുള്ള സിദ്ധാന്തം ഏത് ?

Aമൾട്ടിമോഡ് സിദ്ധാന്തം (Multimode Model)

Bനിരുപയോഗ സിദ്ധാന്തം (Theory of Disuse)

Cഫിൽട്ടർ മോഡൽ സിദ്ധാന്തം (Filter Model)

Dഇവയൊന്നുമല്ല

Answer:

B. നിരുപയോഗ സിദ്ധാന്തം (Theory of Disuse)

Read Explanation:

മറവിയെക്കുറിച്ചുള്ള സിദ്ധാന്തങ്ങൾ

നിരുപയോഗ സിദ്ധാന്തം (Theory of Disuse) 

  • പഠിച്ചത് ആവർത്തിക്കാതിരുന്നാൽ കാലക്രമേണ മറവി സംഭവിക്കും എന്നതാണ് ഈ സിദ്ധാന്തം.

പ്രതിപ്രവർത്തി സിദ്ധാന്തം (Theory of interference) 

  • ഏറ്റവും സ്വീകാര്യമായ സിദ്ധാന്തം.
  • പഠനഫലങ്ങൾ പരസ്പരം പ്രതിപ്രവർത്തിക്കുന്നതും ഇടകലരുന്നതും കൊണ്ടാണ് മറവി സംഭവിക്കുന്നത്. 
  • പാഠ്യവസ്തുക്കൾക്ക് സമാനത ഏറുമ്പോഴും, പഠിക്കുന്നതിന് ഇടവേള കുറയുമ്പോഴും, പഠിച്ചതിന്റെ കാര്യക്ഷമത കുറയുമ്പോഴും ഇടകലരൽ കൂടുതൽ നടക്കുകയും അത് മറവിയിലേക്ക് നയിക്കുകയും ചെയ്യുന്നു.

ദമന സിദ്ധാന്തം (Theory of Repression)

  • സംതൃപ്തി നൽകാത്തതിനെ മറക്കാനുള്ള അബോധാത്മകമായ ഒരു മാനസിക പ്രക്രിയയാണ് ദമനം.
  • ദമന സിദ്ധാന്തം ആവിഷ്കരിച്ചത് ഫ്രോയിഡാണ്.

Related Questions:

An organism's capacity to retain and retrieve information is referred to as:
The first stage of Creative Thinking is :
താഴെപ്പറയുന്നവയിൽ അടിസ്ഥാന ഭാഷാ നൈപുണി ഏത് ?
ക്ഷണികമായ ഓർമ്മ (FLEETING MEMORY) എന്നറിയപ്പെടുന്നത് ഏത് തരം ഓർമ്മയാണ് ?

താഴെ കൊടുത്തിരിക്കുന്നവയിൽ ചിന്തകൾക്ക് ഉദാഹരണം ഏത് ?

  1. Creative thinking
  2. Perceptual thinking
  3. Abstract thinking
  4. Convergent thinking