Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്ന പ്രസ്താവനകളിൽ നിന്ന് അടുത്തിടെ അന്തരിച്ച ഫ്രാൻസിസ് മാർപാപ്പയെ സംബന്ധിച്ച ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക.

  1. യഥാർത്ഥ പേര് - ജോർജ്ജ് മരിയോ ബെർഗോഗ്ലിയോ
  2. ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ നിന്നുള്ള ആദ്യത്തെ മാർപാപ്പയാണ് അദ്ദേഹം
  3. കത്തോലിക്ക സഭയുടെ 266-ാമത്തെ മാർപാപ്പയായിരുന്നു അദ്ദേഹം
  4. മദർ തെരേസ, കുര്യാക്കോസ് ഏലിയാസ് ചാവറ, സിസ്റ്റർ ഏവുപ്രാസ, ദേവസഹായം പിള്ള, മദർ മറിയം ത്രേസ്യ എന്നിവരെ വിശുദ്ധയായി പ്രഖ്യാപിച്ച മാർപാപ്പ

    Aഎല്ലാം ശരി

    Bഒന്ന് മാത്രം ശരി

    Cമൂന്ന് മാത്രം ശരി

    Dഇവയൊന്നുമല്ല

    Answer:

    A. എല്ലാം ശരി

    Read Explanation:

    ഫ്രാൻസിസ് മാർപാപ്പ

    • ജനനം - 1936 ഡിസംബർ 17

    • ജന്മസ്ഥലം - ബ്യുണസ് അയേഴ്‌സ് (അർജൻറ്റിന)

    • യഥാർത്ഥ നാമം - ജോർജ്ജ് മരിയോ ബെർഗോഗ്ലിയോ

    • ജസ്വിറ്റ് സഭയിൽ നിന്നുള്ള ആദ്യത്തെ മാർപാപ്പ

    • ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ നിന്നുള്ള ആദ്യത്തെ മാർപാപ്പ

    • ദക്ഷിണാർദ്ധ ഗോളത്തിൽ നിന്നുള്ള ആദ്യത്തെ മാർപാപ്പ

    • ഫ്രാൻസിസ് എന്ന പേര് സ്വീകരിച്ച ആദ്യ മാർപാപ്പ

    • മാർപാപ്പയായത് - 2013 മാർച്ച് 13

    • കത്തോലിക്ക സഭയുടെ 266-ാമത്തെ മാർപാപ്പയായിരുന്നു അദ്ദേഹം

    • സഭാ ഭരണത്തിൽ വനിതകൾക്ക് പ്രാധാന്യം നൽകിയ മാർപാപ്പ

    • ട്രാൻസ്‌ജെൻഡർ അവകാശങ്ങൾ അംഗീകരിക്കുന്നതിൽ മുൻകൈ എടുത്ത മാർപാപ്പ

    • മദർ തെരേസ, കുര്യാക്കോസ് ഏലിയാസ് ചാവറ, സിസ്റ്റർ ഏവുപ്രാസ, ദേവസഹായം പിള്ള, മദർ മറിയം ത്രേസ്യ എന്നിവരെ വിശുദ്ധയായി പ്രഖ്യാപിച്ച മാർപാപ്പ

    • അദ്ദേഹത്തിൻ്റെ ആത്മകഥ - ഹോപ്പ്

    • അന്തരിച്ചത് - 2025 ഏപ്രിൽ 21


    Related Questions:

    2025 ജൂലൈയിൽ നമീബിയയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ 'ദി ഓർഡർ ഓഫ് ദി മോസ്റ്റ് ആൻഷ്യന്റ് വെൽവിച്ചിയ മിറാബിലിസ് ' അവാർഡ് ലഭിച്ചത് ?
    Which historical figure was known as "Man of Destiny"?
    ഏതു രാജ്യത്തെ സ്വാതന്ത്രസമര നേതാവ് ആയിരുന്നു ' സുകാർണോ ' ?
    Who was served as President and Prime minister of Vietnam ?
    2025 ൽ ഏത് രാജ്യത്തെ പ്രസിഡൻറ് ആയിട്ടാണ് നിക്കോളാസ് മഡുറോ ചുമതലയേറ്റത് ?