App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നതിൽ ' കന്നിക്കൊയ്ത്ത് ' എന്നറിയപ്പെടുന്ന നെൽകൃഷി രീതി ഏതാണ് ?

Aവിരിപ്പ്

Bമുണ്ടകൻ

Cപുഞ്ച

Dഇതൊന്നുമല്ല

Answer:

A. വിരിപ്പ്

Read Explanation:

കേരളത്തിലെ നെൽകൃഷി 

വിരിപ്പ്

  • ഏപ്രിൽ , മെയ് മാസങ്ങളിൽ കൃഷി ഇറക്കി സെപ്തംബർ ,ഒക്ടോബർ മാസങ്ങളിൽ  വിളവെടുക്കുന്ന നെൽ കൃഷി  രീതിയാണ് വിരിപ്പ് കൃഷി .  
  • ശരത് കാല വിള/ആദ്യവിള എന്നും അറിയപ്പെടുന്നു 
  • കന്നി മാസത്തിൽ വിളവെടുക്കുന്നത് കൊണ്ട്  കന്നിക്കൊയ്ത്ത് എന്നും പറയാറുണ്ട് .

മുണ്ടകൻ

  • സെപ്തംബർ , ഒക്ടോബർ  മാസങ്ങളിൽ വിളവിറക്കി ഡിസംബർ , ജനുവരി മാസങ്ങളിൽ വിളവെടുക്കുന്ന നെൽകൃഷി രീതി .
  • ഇതിനെ ശീതകാല കൃഷി രീതിയായി അറിയപ്പെടുന്നു
  • മകരക്കൊയ്ത്ത് എന്നും ‌ മുണ്ടകൻ  കൃഷി  അറിയപ്പെടുന്നു

പുഞ്ച

  • വേനൽ കാല നെൽ കൃഷി രീതിയാണ് 'പുഞ്ച '
  • ഡിസംബർ , ജനുവരി മാസങ്ങളിൽ വിളവിറക്കി മാർച്ച് , ഏപ്രിൽ മാസങ്ങളിൽ വിളവെടുക്കുന്നു
  • കുട്ടനാടൻ പ്രദേശങ്ങൾ പുഞ്ചകൃഷിക്ക് പേരുകേട്ടതാണ്.

  


Related Questions:

കേരളത്തിൻ്റെ ഔദ്യോഗിക ഫലമായി ചക്ക പ്രഖ്യാപിക്കപ്പെട്ട വർഷം ?
20ാമത് ലൈവ് സ്റ്റോക്ക് സെൻസസ് പ്രകാരം കേരളത്തിൽ എത്ര കന്ന് കാലികളാണുള്ളത് ?
ഏത് വിളയുടെ അത്യുൽപാദന ശേഷിയുള്ള ഇനമാണ് പന്നിയൂർ-1 ?
കേരളം മുഴുവന്‍ ജൈവകൃഷി വ്യാപിപ്പിക്കാന്‍ കുടുംബശ്രീ മുഖേന സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതി ഏത് ?
'യവനപ്രിയ' എന്ന പേരിൽ അറിയപ്പെടുന്ന കേരളീയ കാർഷിക ഉത്പന്നം: