Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നതിൽ കാറ്റിലൂടെ പരാഗണം നടത്താത്ത സസ്യം ഏതാണ് ?

Aചോളം

Bവാനില

Cകരിമ്പ്

Dഗോതമ്പ്

Answer:

B. വാനില

Read Explanation:

പരാഗണം

  • സസ്യങ്ങളുടെ പ്രത്യുൽപാദന വ്യവസ്ഥയുടെ ഭാഗമായി നടക്കുന്ന പ്രധാന പ്രക്രിയയാണ് പരാഗണം.
  • പൂമ്പൊടികൾ ചെറുപ്രാണികൾ വഴിയും ചിത്രശലഭങ്ങളുടെ സന്ദർശനം മൂലവും കാറ്റുവഴിയും മുഖേനയും പരാഗണം നടക്കുന്നു.

രണ്ടു തരത്തിൽ ആണ് പരാഗണം നടക്കുന്നത്.

  1. സ്വപരാഗണം (Self Pollination)
  2. പരപരാഗണം (Cross Pollination).

 പരാഗകാരികളെ അടിസ്ഥാനമാക്കി പരാഗണത്തെ തരംതിരിച്ചിട്ടുണ്ട്:

  • ജലം വഴി പരാഗണം നടത്തുന്ന സസ്യം : ഹൈഡ്രില്ല, വാലിസ്നേറിയ
  • പക്ഷികൾ വഴിയുള്ള പരാഗണം : ഓർണിത്തോഫിലി
  • ജന്തുക്കൾ വഴിയുള്ള പരാഗണം : സൂഫിലി
  • കാറ്റ് വഴിയുള്ള പരാഗണം : അനിമോഫിലി
  • ഷഡ്‌പദങ്ങൾ വഴിയുള്ള പരാഗണം : എന്റമോഫിലി
  • ജലം വഴിയുള്ള പരാഗണം : ഹൈഡ്രോഫിലി 

  • മഴയിലൂടെ പരാഗണം നടക്കുന്ന സുഗന്ധവ്യജ്ഞനം : കുരുമുളക്.
  • പരാഗണത്തിന് തേനീച്ചയെ മാത്രം ആശ്രയിക്കുന്ന സസ്യം : സൂര്യകാന്തി
  • വവ്വാൽ വഴി പരാഗണം നടത്തുന്ന സസ്യം : വാഴ
  • കൃത്രിമ പരാഗണത്തിലൂടെ മാത്രം കായ് പിടിക്കുന്ന സസ്യം : വാനില
  • ഒച്ച് വഴി പരാഗണം നടത്തുന്ന സസ്യം : ചേമ്പ്
  • കാറ്റ് വഴി പരാഗണം നടത്തുന്ന സസ്യം : ഗോതമ്പ്, നെല്ല്, തെങ്ങ്, കരിമ്പ്, മുരിങ്ങ, എരുക്ക്.

Related Questions:

മെക്സിക്കൻ കാടുകളിൽ കാണപ്പെടുന്ന ' വനില ' ചെടികൾ പരാഗണം നടത്തുന്ന പ്രത്യേകതരം തേനീച്ച ഏതാണ് ?
പൂക്കളെ ചെടികളുമായി ബന്ധിയ്ക്കുന്ന ഭാഗമാണ് :

സസ്യങ്ങളിലെ ബീജസംയോഗം സംബന്ധിച്ച് ചുവടെ നൽകിയ പ്രസ്താവനകൾ പരിശോധിച്ച് ശരിയായവ തിരഞ്ഞെടുക്കുക:

  1. പരാഗരേണുവിൽ ജനറേറ്റീവ് ന്യൂക്ലിയസ്, ട്യൂബ് ന്യൂക്ലിയസ് എന്നിങ്ങനെ രണ്ട് ന്യൂക്ലിയസുകളുണ്ട്
  2. പരാഗണസ്ഥലത്തു പതിക്കുന്ന പരാഗരേണുവിൽനിന്നു രൂപപ്പെടുന്ന പരാഗനാളി അണ്ഡാശയത്തിനുനേരെ വളരുന്നു
  3. പരാഗനാളിയിലൂടെ അണ്ഡാശയത്തിലെത്തുന്ന പുംബീ ജങ്ങളിലൊന്ന് അണ്ഡവുമായി യോജിച്ച് സിക്താണ്ഡമായി മാറുന്നു.
    കേസരപുടം മാത്രമുള്ള പൂക്കളാണ് :
    താഴെ പറയുന്നതിൽ കൃതിമ പരാഗണം നടത്തുന്ന സസ്യം ഏതാണ് ?