Challenger App

No.1 PSC Learning App

1M+ Downloads

ഇവയിൽ കപടഫലങ്ങൾക്ക് ഉദാഹരണം ഏതെല്ലാം?

  1. കശുമാങ്ങ
  2. ആപ്പിൾ
  3. ചാമ്പയ്‌ക്ക
  4. മൾബറി

    Ai, ii, iii എന്നിവ

    Bഎല്ലാം

    Cii മാത്രം

    Diii മാത്രം

    Answer:

    A. i, ii, iii എന്നിവ

    Read Explanation:

    • ഒരു പൂവിൽ നിന്ന് ഒരു ഫലം മാത്രമാണ് ഉണ്ടാകുന്നതെങ്കിൽ ആ ഫലങ്ങളെ പറയുന്നത് - ലഘുഫലങ്ങൾ( simple fruit)ഉദാഹരണം :- തക്കാളി, മാങ്ങ, മുന്തിരി

    • ഒരു പൂവിൽ നിന്ന് ഒന്നിലധികം ഫലം ഉണ്ടാവുന്നു എങ്കിൽ അത്തരം ഫലങ്ങളെ പറയുന്നത് - പുഞ്ജഫലം(aggregate fruit) ഉദാഹരണം :- സീതപ്പഴം, ബ്ലാക്ക്ബെറി,അരണമരക്കായ് 

    •  ബീജസങ്കലനം വഴി ചില പൂക്കൾ ഫലമാകുകയും ചിലത് ആകാതിരിക്കുകയും ഇവയെല്ലാം ഒരു പൊതു ആവരണത്തിനുള്ളിൽ ക്രമീകരിക്കപ്പെട്ട് ഒരു ഫലം പോലെ ആകുകയും ചെയ്യുന്ന അവസ്ഥ - സംയുക്തഫലങ്ങൾ ( multiple fruit) ഉദാഹരണം :-  ചക്ക, ആറ്റുകൈത,മൾബറി

    • ചില സസ്യങ്ങളിൽ പൂഞെട്ട്, പുഷ്പാസനം തുടങ്ങിയ ഭാഗങ്ങൾ വളർന്നു ഫലം പോലെയാവുന്നു ഇവ അറിയപ്പെടുന്നത് - കപടഫലങ്ങൾ ഉദാഹരണം :- കശുമാങ്ങ, ആപ്പിൾ, ചാമ്പയ്‌ക്ക

    Related Questions:

    പരാഗിയും നന്തുകവും ചേർന്ന ഭാഗമാണ് :
    പൂവിന്റെ ഭാഗങ്ങൾക്ക് ഇരിപ്പിടം ഒരുക്കുന്നത്?

    താഴെ തന്നിരിക്കുന്ന ധർമ്മങ്ങൾ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു

    • മൊട്ടായിരിക്കുമ്പോൾ പൂവിനെ സംരക്ഷിക്കുന്നു
    • വിരിഞ്ഞതിനുശേഷം ദളങ്ങളെ താങ്ങി നിർത്തുന്നു
    ബീജസങ്കലനം വഴി ചില പൂക്കൾ ഫലമാകുകയും ചിലത് ആകാതിരിക്കുകയും ഇവയെല്ലാം ഒരു പൊതു ആവരണത്തിനുള്ളിൽ ക്രമീകരിക്കപ്പെട്ട് ഒരു ഫലം പോലെ ആകുകയും ചെയ്യുന്ന അവസ്ഥ?
    കേസരപുടവും ജനിപുടവും വെവ്വേറെ പുഷങ്ങളിൽ കാണപ്പെടുന്നത് :