Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവയിൽ 1891-ലെ സമ്മതപ്രായ നിയമ (Age of Consent Act 1891) മായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.

(A) 1891-ലെ സമ്മതപ്രായ നിയമം (Age of Consent Act 1891) നിലവിൽ വരുന്നതിനെതിരെ ദേശീയവാദി ആയ ബാലഗംഗാധര തിലകൻ ശക്തമായി പ്രതിഷേധിച്ചു

(B) ഫൂൽമോണിദാസ് എന്ന ബംഗാളി പെൺകുട്ടി ഭർതൃപീഢനത്താൽ മരിച്ചത് ബ്രിട്ടീഷുകാരെ ഈ നിയമനിർമ്മാണത്തിന് പ്രേരിപ്പിച്ച ഒരു ഘടകമാണ്.

(C) ബഹറാൻജി മലബാറി എന്ന സാമൂഹിക പരിഷ്കർത്താവ് ഈ നിയമനിർമ്മാണം നടത്തുന്നതിന് ബ്രിട്ടീഷുകാരെ പ്രേരിപ്പിച്ചു.

(D) ഈ ആക്ട് പ്രകാരം സ്ത്രീകളുടെ വിവാഹ പ്രായം 12ൽ നിന്നും 14 ആക്കി ഉയർത്തി

AA, B, C, D

BA, B, C മാത്രം

CB, C, D മാത്രം

DB, C മാത്രം

Answer:

B. A, B, C മാത്രം

Read Explanation:

  • 1891-ലെ സമ്മതപ്രായ നിയമം (Age of Consent Act 1891) ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകാലത്തെ ഒരു പ്രധാന സാമൂഹിക പരിഷ്കരണ നിയമമായിരുന്നു.

  • വിശകലനം:

  • (A) ശരി - ബാലഗംഗാധര തിലകൻ ഈ നിയമത്തെ ശക്തമായി എതിർത്തു. അദ്ദേഹം ഇതിനെ ഹിന്ദു പാരമ്പര്യങ്ങളിലേക്കുള്ള ബ്രിട്ടീഷ് ഇടപെടലായി കണ്ടു.

  • (B) ശരി - ഫൂൽമോണിദാസ് എന്ന 10 വയസ്സുള്ള ബംഗാളി പെൺകുട്ടി ഭർത്താവിന്റെ ക്രൂരതയാൽ മരിച്ച സംഭവം ഈ നിയമനിർമ്മാണത്തിന് പ്രധാന കാരണമായി.

  • (C) ശരി - ബഹറാൻജി മലബാറി എന്ന പാഴ്സി സാമൂഹിക പരിഷ്കർത്താവ് ബാല്യവിവാഹത്തിനെതിരെ ശക്തമായ പ്രചാരണം നടത്തി ബ്രിട്ടീഷുകാരെ ഈ നിയമം കൊണ്ടുവരാൻ പ്രേരിപ്പിച്ചു.

  • (D) തെറ്റ് - ഈ ആക്ട് പ്രകാരം പെൺകുട്ടികളുടെ സമ്മതപ്രായം 10ൽ നിന്നും 12 ആക്കി ഉയർത്തി. വിവാഹപ്രായമല്ല, മറിച്ച് സമ്മതപ്രായമാണ് (age of consent) ഉയർത്തിയത്.


Related Questions:

ഇന്ത്യയിലെ അവസാനമായി നിലവിൽ വന്ന തെലങ്കാന സംസ്ഥാനം രൂപം കൊണ്ടത് ഏത് വർഷം ?

താഴെപ്പറയുന്നവയിൽ തെറ്റായ പ്രസ്താവനയെ കണ്ടെത്തുക:

1.“ഏഴു ലക്ഷം ഗ്രാമങ്ങളിലെ പത്ത് വീതം പേര്‍ ഉപ്പു കുറുക്കാന്‍ തുടങ്ങുകയാണെങ്കില്‍ഈ സര്‍ക്കാരിന് എന്തു ചെയ്യാന്‍ കഴിയും” എന്നത് ഗാന്ധിജിയുടെ വാക്കുകൾ ആണ്.

2.ഉപ്പുസത്യഗ്രഹം / നിയമലംഘന സമരവുമായി ബന്ധപ്പെട്ടാണ് ഗാന്ധിജി ഈ പ്രസ്താവന നടത്തിയത്.

ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരം പൊട്ടിപ്പുറപ്പെട്ടത് :
കീഴരിയൂർ ബോംബ് കേസ് നടന്ന വർഷം ?
ഫ്രഞ്ച് അധീനതയിലായിരുന്ന മാഹി, പോണ്ടിച്ചേരി, കാരക്കൽ, യാനം എന്നീ പ്രദേശങ്ങൾ ഇന്ത്യൻ യൂണിയനിൽ ചേർക്കപ്പെട്ട വർഷം ഏത് ?