Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ കിൻഫ്രയുടെ പ്രവർത്തനങ്ങളിൽ ഉൾപ്പെടാത്തത് ഏത്?

Aനിക്ഷേപകരെ കൊണ്ടുവരുന്നതിനുള്ള നോഡൽ ഏജൻസിയായി പ്രവർത്തിക്കുക.

Bവ്യാവസായിക ടൗൺഷിപ്പുകളും ഇടനാഴികളും സൃഷ്ടിക്കുകയും സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനുള്ള പിന്തുണ നൽകുകയും ചെയ്യുക

Cഅടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ രൂപകല്പനയിൽ ഒരു ലൈഫ് സൈക്കിൾ സമീപനം സ്വീകരിക്കുക

Dഅടിസ്ഥാന സൗകര്യ വ്യവസായ വികസനങ്ങൾക്കായി അനുവദിച്ച തുകയുടെ ഓഡിറ്റ് നടത്തുക.

Answer:

D. അടിസ്ഥാന സൗകര്യ വ്യവസായ വികസനങ്ങൾക്കായി അനുവദിച്ച തുകയുടെ ഓഡിറ്റ് നടത്തുക.

Read Explanation:

  •  സംസ്ഥാനത്ത് വ്യവസായത്തിനും വാണിജ്യത്തിനുള്ള സാഹചര്യം സൃഷ്ടിച്ചുകൊണ്ട് വ്യാവസായിക അടിസ്ഥാന സൗകര്യങ്ങളുടെ ദാതാവ് ആകുന്നതിനും സാങ്കേതികവിദ്യ അധിഷ്ഠിതമായ വ്യാവസായിക നഗരങ്ങൾ വികസിപ്പിക്കുന്നതിനുമായി രൂപീകൃതമായ സ്ഥാപനം -കിൻഫ്ര 
  • കിൻഫ്രയുടെ ആസ്ഥാനം -തിരുവനന്തപുരം 
  • കിൻഫ്രയുടെ പ്രധാന സവിശേഷത അത് ഏകജാലക ക്ലിയറൻസ്  സൗകര്യങ്ങൾ വാഗ്ദാനം ചെയ്യുന്നു എന്നതാണ് 
  • കിൻഫ്രയുടെ പ്രവർത്തനങ്ങൾ
    • നിക്ഷേപകരെ കൊണ്ടുവരുന്നതിനുള്ള നോഡൽ ഏജൻസിയായി പ്രവർത്തിക്കുക. 
    • വ്യാവസായിക ടൗൺഷിപ്പുകളും ഇടനാഴികളും സൃഷ്ടിക്കുകയും സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനുള്ള പിന്തുണ നൽകുകയും ചെയ്യുക. 
    • അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ രൂപകല്പനയിൽ ഒരു  ലൈഫ് സൈക്കിൾ സമീപനം സ്വീകരിക്കുക.
  •  കേരള ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ് മെന്റ് നിയമം നിലവിൽ വന്ന വർഷം- 1993.

Related Questions:

In which district the highest numbers of local bodies function?
കെ ഫോൺ ഭാഗ്യ ചിഹ്നം
സംസ്ഥാനത്തെ രണ്ടാമത്തെ വനിതാ ഡിജിപി ?

ചുവടെ കൊടുത്തിരിക്കുന്നതിൽ തെറ്റായ പ്രസ്താവന ഏത്?

  1. ലീ കമ്മിറ്റിയുടെ റിപ്പോർട്ട് പ്രകാരം പബ്ലിക് സർവീസ് കമ്മീഷൻ നിലവിൽ വന്നത് 1926 ലാണ്.
  2. അഖിലേന്ത്യാ സർവീസിലെ അംഗങ്ങളെ തിരഞ്ഞെടുക്കുന്നത് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷനാണ്
  3. അഖിലേന്ത്യാ സർവീസ്നെ പറ്റി പ്രതിപാദിക്കുന്ന ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്ക്ൾ 315
  4. അഖിലേന്ത്യ സർവീസിലെ അംഗങ്ങളുടെ നിയമനത്തിന്റെ രീതി,സേവന വ്യവസ്ഥകൾ, ശമ്പള സ്കെയിൽ എന്നിവ തീരുമാനിക്കുന്നത് രാഷ്ട്രപതിയാണ്.
    കേരള സിവിൽ സർവീസ് (ക്ലാസിഫിക്കേഷൻ, കൺട്രോൾ ,അപ്പീൽ ,)റൂൾസ് -1960 എത്ര ഭാഗങ്ങളായി (part )തിരിച്ചിരിക്കുന്നു ?