Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ കുട്ടികളുടെ പഠന പുരോഗതി രേഖയിൽ (SEP) ഉള്ള രേഖപ്പെടുത്തലുകൾ :

Aനിരന്തര വിലയിരുത്തൽ മാത്രം

Bടേം വിലയിരുത്തൽ മാത്രം

Cസാമൂഹിക വൈകാരിക മേഖലയിലെ വിലയിരുത്തൽ

Dനിരന്തര വിലയിരുത്തൽ, ടേം വിലയിരുത്തൽ, സാമൂഹിക വൈകാരിക മേഖലയിലെ വിലയിരുത്തൽ

Answer:

D. നിരന്തര വിലയിരുത്തൽ, ടേം വിലയിരുത്തൽ, സാമൂഹിക വൈകാരിക മേഖലയിലെ വിലയിരുത്തൽ

Read Explanation:

  • വിലയിരുത്തൽ
  • പാഠഭാഗത്തിൻ്റെ /  യൂണിറ്റിൻ്റെ വിനിമയത്തിനു ശേഷം 'എന്തൊക്കെ പഠനനേട്ടങ്ങൾ കൈവരിച്ചു' എന്ന് വിലയിരുത്തുന്ന പ്രക്രിയയെ പഠനത്തെ വിലയിരുത്തൽ എന്നു പറയുന്നു.
  • നിരന്തരവും സമഗ്രവുമായ വിലയിരുത്തൽ / Continuos And Comprehensive Evaluation (CCE)

രണ്ടു മേഖലകളിൽ ആയാണ് നിരന്തരവും സമഗ്രവുമായ വിലയിരുത്തൽ നിർവഹിക്കപ്പെടുന്നത്.

  1. വൈജ്ഞാനിക മേഖല
  2. സാമൂഹിക - വൈകാരിക മേഖല
  • വൈജ്ഞാനിക മേഖലയിലെ വികാസം സംബന്ധിച്ച വിലയിരുത്തൽ :- 

1. നിരന്തര വിലയിരുത്തൽ

  • മൂന്ന് രീതിയിൽ ഉള്ള നിരന്തര വിലയിരുത്തലുകൾ
  1. പഠന പ്രക്രിയയുടെ വിലയിരുത്തൽ
  2. പോർട്ട് ഫോളിയോ വിലയിരുത്തൽ
  3. യൂണിറ്റ് തല വിലയിരുത്തൽ

2. ടേം വിലയിരുത്തൽ

  •  ക്ലാസ്റൂം പ്രവർത്തനങ്ങളിലൂടെ ഓരോ പഠിതാവും എത്രത്തോളം പഠനനേട്ടങ്ങൾ കൈവരിച്ചുവെന്ന് ഓരോ  ടേംമിൻ്റെ അവസാനവും വിലയിരുത്തുന്നു.
  • സാമൂഹിക വൈകാരിക മേഖലയിലെ വിലയിരുത്തൽ :-

വൈജ്ഞാനിക മേഖലയെ പോലെ തന്നെ പ്രധാനമാണ് സാമൂഹിക - വൈകാരിക മേഖലയിലെയും വിലയിരുത്തൽ. Learning to know, Learning to do, Learning to live together, Learning to be എന്നിവയുമായി ബന്ധപ്പെട്ട നൈപുണികളാണ് ഇവിടെ വിലയിരുത്തുന്നത്.


Related Questions:

A key first step in solving any physical science problem is to identify the given information and what needs to be found. What is this step known as?
Which of the following is NOT a guiding principle of NCF 2005?
ആദ്യത്തെ അധ്യാപക വിദ്യാഭ്യാസ കമ്മീഷൻ എതായിരുന്നു ?
. Which of the following describes the 'product' aspect of science teaching?
പഠനനേട്ടം (Learning outcome) ന്റെ സവിശേഷതയല്ലാത്തത് ?