താഴെ പറയുന്നവയിൽ മെച്ചപ്പെട്ട ഇനം പച്ചമുളകാണ്
Aലോല
Bമാലിക
Cജ്വാലാമുഖി
Dഭാഗ്യലക്ഷ്മി
Answer:
C. ജ്വാലാമുഖി
Read Explanation:
വർഗസങ്കരണം (Hybridisation)
ഒരേ വർഗത്തിൽപ്പെട്ടതും വ്യത്യസ്ത സ്വഭാവസവിശേഷതകൾ ഉള്ളതുമായ ചെടികൾ തമ്മിൽ കൃത്രിമ പരാഗണം നടത്തി പുതിയ വിത്തുകൾ ഉൽപ്പാദിപ്പിക്കുന്ന രീതിയാണ് വർഗസങ്കരണം.
ഇങ്ങനെയുണ്ടാവുന്ന വിത്തുകളിൽ രണ്ടിനത്തിന്റെയും ഗുണങ്ങളുള്ള വയും ദോഷങ്ങളുള്ളവയും സമ്മിശ്രഗുണങ്ങൾ ഉള്ളവയും ഉണ്ടാവാം.
ഇതിൽ അനുഗുണമായ വിത്തുകൾ തിരഞ്ഞെടുക്കുന്നു.
കേരളത്തിലെ പ്രധാന സങ്കരയിന വിളകൾ
നെല്ല് : പവിത്ര, ഹ്രസ്വ, അന്നപൂർണ
പയർ : ലോല, മാലിക, ഭാഗ്യലക്ഷ്മി, ജ്യോതിക
പച്ചമുളക് : ഉജ്ജ്വല ജ്വാലാമുഖി അനുഗ്രഹ
വെണ്ട : കിരൺ, അർക്ക, അനാമിക. സൽക്കീർത്തി
വഴുതന : സൂര്യ, ശ്വേത, ഹരിത,നീലിമ
തക്കാളി : മുക്തി, അനഘ അക്ഷയ