App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുന്നതേത് ?

Aരാജ്യസുരക്ഷയെ ബാധിക്കുന്ന വിവരങ്ങൾ

Bരാജ്യത്തിന്റെ അഖണ്ഡതയെ ബാധിക്കുന്ന വിവരങ്ങൾ

Cകോടതിയുടെ പരിഗണനയിലുള്ള വിവരങ്ങൾ

Dസ്ഥിതി വിവരകണക്കുകൾ

Answer:

D. സ്ഥിതി വിവരകണക്കുകൾ

Read Explanation:

വിവരാവകാശ നിയമം 

  • പൊതു അധികാര സ്ഥാപനങ്ങളുടെ കൈവശമുള്ള വിവരങ്ങള്‍ എല്ലാ പൗരന്മാർക്കും ലഭ്യമാക്കുന്നതിനും പൊതു അധികാര കേന്ദ്രങ്ങളുടെ പ്രവര്‍ത്തനത്തില്‍ സുതാര്യതയും വിശ്വാസ്യതയും വര്‍ദ്ധിപ്പിക്കുന്നതിനും ജനങ്ങളോടുള്ള ഉത്തരവാദിത്വം നിലനിര്‍ത്തുന്നതിനും അഴിമതി നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനുമുള്ള നിയമം.
  • വിവരാവകാശ നിയമത്തിലെ വകുപ്പ് 2(h) പ്രകാരം "പൊതു അധികാരികള്‍” എന്നാല്‍ കേന്ദ്രഗവണ്‍മെന്റിന്റെയോ സംസ്ഥാന സര്‍ക്കാരിന്റെയോ തദ്ദേശസ്ഥാപനങ്ങളുടെയോ കിഴിലുള്ള എല്ലാ അധികാരികളെയും സ്ഥാപനങ്ങളെയും അര്‍ത്ഥമാക്കുന്നു.
  • പൊതു ഫണ്ടില്‍ നിന്ന്‌ നേരിട്ടോ അല്ലാതെയോ ഗണ്യമായി ധനസഹായം ലഭിക്കുന്ന സിവില്‍ സൊസൈറ്റികളും വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുന്നു.

വിവരാവകാശ നിയമത്തിലെ വകുപ്പ് 8 വിവരങ്ങൾ വെളിപ്പെടുത്തുന്നതിൽ നിന്നുള്ള ഇളവുകളെ കുറിച്ച് പ്രതിപാദിക്കുന്നു

  • ഇന്ത്യയുടെ പരമാധികാരത്തെയും അഖണ്ഡതയെയും ബാധിക്കുന്ന വിവരങ്ങൾ
  • രാജ്യത്തിന്റെ സുരക്ഷ, ശാസ്ത്രീയ, തന്ത്രപര, സാമ്പത്തിക താൽപ്പര്യങ്ങൾ. 
  • വിദേശ രാജ്യവുമായുള്ള ബന്ധം
  • ഒരു കുറ്റകൃത്യത്തിന്റെ പ്രേരണയിലേക്ക് നയിക്കുന്ന തരത്തിലുള്ള വിവരങ്ങൾ
  • കോടതി നിയമം മൂലം വിലക്കപെട്ടിട്ടുള്ള വിവരങ്ങൾ
  • പാർലമെൻറിലെയോ നിയമസഭയുടെയോ വിശേഷ അവകാശങ്ങൾക്ക് ലംഘനമായി തീരാവുന്ന വിവരങ്ങൾ
  • തക്കതായ അധികാര സ്ഥാനത്തിന്‌ പൊതുജനത്തിന്റെ ഭൂരിപക്ഷ താല്പര്യം, അത്തരം വിവരത്തിന്റെ ഭൂരിപക്ഷടുത്തല്‍ ആവശ്യപ്പെടുന്നുവെന്നും,
    ബോദ്ധ്യപ്പെടുന്നുവെങ്കില്‍ അല്ലാതെ മുന്നാം കക്ഷിയുടെ മത്സരാവസ്ഥയ്ക്ക് ദോഷം ചെയ്യുമെന്നുള്ള വാണിജ്യ രഹസ്യത്തിൻറെയും, വ്യാപാര രഹസ്യ
    ത്തിന്റേയും, ഭൗതിക സ്വത്തുക്കളും ഉള്‍പ്പെടെയുള്ള വിവരത്തിന്റെ വെളിപ്പെടുത്തല്‍.

Related Questions:

താഴെപ്പറയുന്നവയിൽ ഏത് നിർദ്ദേശമാണ് ശരിയല്ലാത്തത് ?

  1. വിവരാവകാശം മൗലികാവകാശമാണ്. 
  2. വിവരാവകാശം സുതാര്യതയ്ക്കും ഉത്തരവാദിത്തത്തിനും വിരുദ്ധമാണ്.
  3. വിവരങ്ങൾ ഏത് രൂപത്തിലും നിലനിൽക്കും.
  4. നിലവിലുള്ള ഏതെങ്കിലും നിയമത്തിന് കീഴിൽ ഒരു പൊതു അതോറിറ്റിക്ക് ആക്സസ് ചെയ്യാൻ കഴിയുന്ന ഏതെങ്കിലും സ്വകാര്യ സ്ഥാപനവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിവരാവകാശത്തിൽ ഉൾപ്പെടുന്നില്ല. 
താഴെ തന്നിരിക്കുന്ന വിവരാവകാശ നിയമത്തിലെ ഏതു വകുപ്പ് പ്രകാരമാണ് കീഴ്‌ക്കോടതികളെ സ്യുട്ടുകളോ അപേക്ഷകളോ പരിഗണിക്കുന്നതിൽനിന്ന് വിലക്കിയിരിക്കുന്നത്?
വിവരാവകാശ നിയമത്തിന്റെ ബിൽ നിയമസഭ പാസ്സാക്കിയത് എന്നായിരുന്നു ?

വിവരാവകാശ നിയമപ്രകാരം താഴെ പറയുന്നവയിൽ നിന്ന് ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക

  1. പാർലമെന്റിന്റെ വിശേഷ അവകാശത്തിന് ലംഘനമായേക്കാവുന്ന വിവരങ്ങൾ വെളിപ്പെടുത്തേണ്ടതില്ല
  2. വിവരാവകാശ നിയമപ്രകാരം വിവരം ലഭ്യമാക്കുന്നതിന് സമയപരിധി നിഷ്കർഷിച്ചിട്ടുണ്ട്
  3. വിവരം എന്നതിന്റെ നിർവചനത്തിൽ ഇലക്ട്രോണിക് രൂപത്തിൽ സൂക്ഷിച്ചിരുന്ന വസ്തുക്കൾ ഉൾപ്പെടുന്നില്ല
  4. വിവരം ലഭ്യമാക്കുന്നതിൽ പൊതുതാൽപര്യത്തിന് പ്രാധാന്യം ഉണ്ട്.
    2023 നവംബറിൽ വിവരാവകാശ നിയമത്തിൻറെ പരിധിയിൽ നിന്ന് ഒഴിവാക്കപ്പെട്ട സ്ഥാപനം ഏത് ?