App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവരിൽ വിദ്യാഭ്യാസത്തിൽ സദാചാരമൂല്യങ്ങൾക്ക് ഏറ്റവും കൂടുതൽ ഊന്നൽ നൽകിയ വ്യക്തി ?

Aവില്യം വൂണ്ട്

Bജീൻ പിയാഷേ

Cഹെർബർട്ട്

Dപെസ്റ്റലോസി

Answer:

D. പെസ്റ്റലോസി

Read Explanation:

ജൊഹാൻ ഹെൻറി പെസ്റ്റലോസി

  • ഭാഷ പഠിക്കാൻ വർണ്ണമാലയും കണക്ക് പഠിക്കാൻ മണിച്ചട്ടയും ആദ്യമായി ഉണ്ടാക്കിയത് പെസ്റ്റലോസ്സിയാണ്.
  • പെസ്റ്റലോസി വിദ്യാഭ്യാസത്തെ നിർവചിച്ചത് ബുദ്ധിയുടേയും ഹൃദയത്തിന്റെയും ശരീരത്തിന്റെയും സമഞ്ജസമായ വികാസമെന്നാണ്. 
  • ബോധനരീതി, നിരീക്ഷണം, വസ്തു ബോധനം, അനുക്രമീകരണം എന്നിവയിലൂന്നിയ പഠനം എന്നതാണ് പെസ്റ്റലോസ്സിയുടെ രീതി. 

പ്രധാന കൃതികൾ :-

  • അമ്മമാർക്ക് ഒരു പുസ്തകം  
  • അമ്മയും കുഞ്ഞും

പെസ്റ്റലോസിയുടെ വിദ്യാഭ്യാസ വീക്ഷണങ്ങൾ

  • വിദ്യാഭ്യാസത്തിലൂടെ വ്യക്തികൾക്ക് ലഭിക്കേണ്ടത് അവരുടെ കഴിവുകൾ സ്വയം വികസിപ്പിച്ചെടുക്കാനുള്ള ശേഷിയാണ്. 
  • ഓരോ വിദ്യാർത്ഥിയും ഇത്തരത്തിൽ വിദ്യാഭ്യാസം സമ്പാദിക്കുന്ന രീതിയാണ് അന്തർ പ്രേരണാ പഠനം.
  • വസ്തുക്കളെയും വസ്തുതകളെയും സംഭവങ്ങളെയും അതിസൂക്ഷ്മതയോടെ നിരീക്ഷിച്ച് സ്വയം വിശകലനം ചെയ്ത് സ്വന്തം അനുഭവങ്ങളിലൂടെയും, വീക്ഷണങ്ങളിലൂടെയും സ്വായത്തമാക്കുകയാണ് വിജ്ഞാനം.

 


Related Questions:

ഏതുതരം പഠനപ്രവർത്തനം നൽകിയാണ് മിടുക്കനായ ഒരു അധ്യാപകൻ ക്ലാസ്സുകൾ കൈകാര്യം ചെയ്യേണ്ടത് ?
വ്യക്തി വികാസം പരിപൂർണ്ണമാകുന്നത് സമൂഹജീവിതത്തിലെ സജീവപ്രവർത്തനം കൊണ്ടാണ് എന്നു പറഞ്ഞത് ആര് ?
ആരുടെ ഓർമ്മയ്ക്ക് വേണ്ടിയാണ് പ്ളേറ്റോ അക്കാദമി സ്ഥാപിച്ചത് ?

അന്വേഷണാത്മക പഠന പ്രക്രിയയിൽ (5E) താഴെ പറയുന്ന പ്രവർത്തനങ്ങൾ ടീച്ചർ നടത്തുന്ന ഘട്ടം.

  • കുട്ടികളുടെ സ്വന്തം ഭാഷയിൽ ആശയങ്ങൾ പ്രകടിപ്പിക്കുന്നതിന് പ്രോൽസാഹനം നൽകുക.

  • ധാരണകൾക്ക് വിശദീകരണങ്ങൾ തേടുക.

  • ആശയങ്ങളുടെ മണത്തിന് വേണ്ട പിന്തുണ.

പഠിതാവിൻ്റെ ശാരീരിക ചലനവുമായി ബന്ധിപ്പിച്ചിട്ടുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുകൊണ്ടുള്ള പഠന ശൈലിയാണ്