Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവരിൽ വിദ്യാഭ്യാസത്തിൽ സദാചാരമൂല്യങ്ങൾക്ക് ഏറ്റവും കൂടുതൽ ഊന്നൽ നൽകിയ വ്യക്തി ?

Aവില്യം വൂണ്ട്

Bജീൻ പിയാഷേ

Cഹെർബർട്ട്

Dപെസ്റ്റലോസി

Answer:

D. പെസ്റ്റലോസി

Read Explanation:

ജൊഹാൻ ഹെൻറി പെസ്റ്റലോസി

  • ഭാഷ പഠിക്കാൻ വർണ്ണമാലയും കണക്ക് പഠിക്കാൻ മണിച്ചട്ടയും ആദ്യമായി ഉണ്ടാക്കിയത് പെസ്റ്റലോസ്സിയാണ്.
  • പെസ്റ്റലോസി വിദ്യാഭ്യാസത്തെ നിർവചിച്ചത് ബുദ്ധിയുടേയും ഹൃദയത്തിന്റെയും ശരീരത്തിന്റെയും സമഞ്ജസമായ വികാസമെന്നാണ്. 
  • ബോധനരീതി, നിരീക്ഷണം, വസ്തു ബോധനം, അനുക്രമീകരണം എന്നിവയിലൂന്നിയ പഠനം എന്നതാണ് പെസ്റ്റലോസ്സിയുടെ രീതി. 

പ്രധാന കൃതികൾ :-

  • അമ്മമാർക്ക് ഒരു പുസ്തകം  
  • അമ്മയും കുഞ്ഞും

പെസ്റ്റലോസിയുടെ വിദ്യാഭ്യാസ വീക്ഷണങ്ങൾ

  • വിദ്യാഭ്യാസത്തിലൂടെ വ്യക്തികൾക്ക് ലഭിക്കേണ്ടത് അവരുടെ കഴിവുകൾ സ്വയം വികസിപ്പിച്ചെടുക്കാനുള്ള ശേഷിയാണ്. 
  • ഓരോ വിദ്യാർത്ഥിയും ഇത്തരത്തിൽ വിദ്യാഭ്യാസം സമ്പാദിക്കുന്ന രീതിയാണ് അന്തർ പ്രേരണാ പഠനം.
  • വസ്തുക്കളെയും വസ്തുതകളെയും സംഭവങ്ങളെയും അതിസൂക്ഷ്മതയോടെ നിരീക്ഷിച്ച് സ്വയം വിശകലനം ചെയ്ത് സ്വന്തം അനുഭവങ്ങളിലൂടെയും, വീക്ഷണങ്ങളിലൂടെയും സ്വായത്തമാക്കുകയാണ് വിജ്ഞാനം.

 


Related Questions:

John, a nineth standard student, has a complaint on the scores that he scored in a subject. He argues that he deserves better score and only because of the teacher's personal reasons he lost it. Suppose you are the teacher, how do you tackle this issue?
താഴെപ്പറയുന്നവയിൽ പരിസരപഠന പാഠപുസ്തകത്തിന്റെ ധർമ്മവുമായി യോജിക്കാത്ത പ്രസ്താവന ഏത്?
രണ്ടു സംഖ്യകളുടെ ചെറു പൊതുഗുണിതവും (LCM) വൻ പൊതു ഘടകവും (HCF) ആ സംഖ്യയുമായുളള ബന്ധം കണ്ടെത്തുന്നതിനുള്ള ഏറ്റവും അനുയോജ്യമല്ലാത്ത രീതി ?
Which of the following is a key aspect of managing the physical environment of a classroom?
Which of the following schemes provide grants exclusively to set up Science labs in Schools of Kerala?