താഴെപ്പറയുന്നവയില്‍ ഒറ്റപ്പെട്ടു നില്‍ക്കുന്നത് ഏത് ?
Aവൈകാരിക ബുദ്ധി
Bദൃശ്യസ്ഥലപരബുദ്ധി
Cആന്തരിക വൈയക്തിക ബുദ്ധി
Dവ്യക്ത്യാന്തരബുദ്ധി
Answer:
A. വൈകാരിക ബുദ്ധി
Read Explanation:
വൈകാരിക ബുദ്ധി (Emotional Intelligence)
- വൈകാരിക അവസ്ഥകളെ ബുദ്ധിപരമായി നിയന്ത്രിക്കാനുള്ള കഴിവാണ് വൈകാരിക ബുദ്ധി എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. അതായത് ഒരു വ്യക്തിക്ക് തൻറെയും മറ്റുള്ളവരുടേയും വൈകാരിക അവസ്ഥകളെ തിരിച്ചറിയാനും വ്യക്തിബന്ധങ്ങൾ മെച്ചപ്പെടുത്താനുമുള്ള പ്രചോദനമായി തിരിച്ചറിവിനെ ഉപയോഗപ്പെടുത്താനുള്ള സാമൂഹ്യമായ ബുദ്ധിശക്തിയെ വൈകാരിക ബുദ്ധി എന്നു പറയുന്നു.
- വൈകാരിക ബുദ്ധി എന്ന ആശയം അവതരിപ്പിച്ചത് പീറ്റര്‍ സലോവയാണ് .
- സ്വന്തം വൈകാരികതെയെക്കുറിച്ചുളള തിരിച്ചറിവ്, വൈകാരിക നിയന്ത്രണം, സ്വന്തം വൈകാരികത ക്രമപ്പെടുത്തല്‍, മറ്റുളളവരുടെ വികാരങ്ങളെ മനസിലാക്കല്‍, ആരോഗ്യകരമായ ബന്ധങ്ങള്‍ സ്ഥാപിക്കല്‍ എന്നിവയാണ് സലോവ മുന്നോട്ടുവെച്ചത്.
ഹവാര്‍ഡ് ഗാര്‍ഡ്നര്‍ - ബഹുമുഖ ബുദ്ധി (Howard Gardner's Multiple intelligence)
- 1983ൽ പ്രസിദ്ധീകരിച്ച ഫ്രെയിംസ് ഓഫ് മൈൻഡ് എന്ന പുസ്തകത്തിലാണ് ബഹുമുഖ ബുദ്ധി സിദ്ധാന്തം അദ്ദേഹം വിശദീകരിച്ചത്.
- മനുഷ്യന്റെ ബുദ്ധിക്ക് ബഹുമുഖങ്ങള്‍ ഉണ്ടെന്ന് ഹവാര്‍ഡ് ഗാര്‍ഡ്നര്‍ സിദ്ധാന്തിച്ചു.
ഒമ്പതുതരം ബുദ്ധികളെ കുറിച്ചാണ് അദ്ദേഹം വിശദീകരണം നല്‍കിയിരിക്കുന്നത്.
-
ഭാഷാപരമായ ബുദ്ധി (verbal/linguistic intelligence)
-
യുക്തിചിന്താപരവും ഗണിതപരവുമായ ബുദ്ധി (logical & mathematical intelligence)
-
ദൃശ്യ-സ്ഥലപരമായ ബുദ്ധി (visual & spacial intelligence)
-
ശാരീരിക-ചലനപരമായ ബുദ്ധി (bodily - kinesthetic intelligence)
-
സംഗീതപരമായ ബുദ്ധി (musical intelligence)
-
വ്യക്ത്യാന്തര ബുദ്ധി (inter personal intelligence)
-
ആന്തരിക വൈയക്തിക ബുദ്ധി (intra personal intelligence)
-
പ്രകൃതിപരമായ ബുദ്ധി (natural intelligence)
-
അസ്തിത്വപരമായ ബുദ്ധി (existential intelligence)