App Logo

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ അൻ്റാർട്ടിക്കയിൽ ഇന്ത്യ സ്ഥാപിച്ച ഗവേഷണ സ്ഥാപനം ?

Aസാഗര റാണി

Bഅറ്റ്ലാൻ്റിക

Cദക്ഷിണ ഗംഗോത്രി

Dനർമദ

Answer:

C. ദക്ഷിണ ഗംഗോത്രി

Read Explanation:

ദക്ഷിണ ഗംഗോത്രി (Dakshin Gangotri)

  • സ്ഥാപിച്ചത് - 1983-ൽ.

  • അന്റാർട്ടിക്കയിൽ ഇന്ത്യ സ്ഥാപിച്ച ആദ്യത്തെ ഗവേഷണ കേന്ദ്രമാണ് ദക്ഷിണ ഗംഗോത്രി.

  • മഞ്ഞിൽ മൂടിപ്പോയതിനാൽ 1990-ൽ ഇതിന്റെ പ്രവർത്തനം അവസാനിപ്പിച്ചു.

  • ഇപ്പോൾ ഇത് ഒരു വിതരണ കേന്ദ്രമായും അടിയന്തിര താവളമായും ഉപയോഗിക്കുന്നു.

അന്റാർട്ടിക്കയിലെ ഇന്ത്യയുടെ നിലവിലെ രണ്ട് പ്രവർത്തനക്ഷമമായ ഗവേഷണ സ്ഥാപനങ്ങൾ

മൈത്രി (Maitri)

  • സ്ഥാപിച്ചത് - 1989-ൽ.

  • ദക്ഷിണ ഗംഗോത്രിക്ക് ശേഷം ഇന്ത്യ സ്ഥാപിച്ച രണ്ടാമത്തെ ഗവേഷണ കേന്ദ്രമാണിത്.

  • ഭൂമിശാസ്ത്രം, കാലാവസ്ഥാ ശാസ്ത്രം, ഹിമശാസ്\u200cത്രം തുടങ്ങിയ മേഖലകളിൽ ഇവിടെ ഗവേഷണങ്ങൾ നടക്കുന്നു.

ഭാരതി (Bharati)

  • സ്ഥാപിച്ചത് - 2012-ൽ.

  • ഇന്ത്യയുടെ മൂന്നാമത്തെ ഗവേഷണ കേന്ദ്രമാണിത്.

  • സമുദ്രശാസ്ത്ര ഗവേഷണങ്ങൾക്കും ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ഭൂമിശാസ്ത്രപരമായ ചരിത്രം മനസ്സിലാക്കുന്നതിനുമാണ് ഇത് പ്രധാനമായും ഉപയോഗിക്കുന്നത്.


Related Questions:

വെളുത്ത ഭൂഖണ്ഡം എന്ന് അറിയപ്പെടുന്നത് :
ഏറ്റവും കൂടുതൽ മരുഭൂമികൾ ഉള്ള ഭൂഖണ്ഡം ഏതാണ് ?
ഏറ്റവും കൂടുതൽ രേഖാംശ രേഖകൾ കടന്ന് പോകുന്ന ഭൂഖണ്ഡം ?
ഒളിമ്പിക്സിന്റെ ചിഹ്നത്തിൽ നീല വലയം ഏത് ഭൂഖണ്ഡത്തെ സൂചിപ്പിക്കുന്നു?
The cape of Good Hope is located in: