App Logo

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ ഏതാണ് അബ്രഹാം മാസ്ലോയുടെ അഭിപ്രേരണ ക്രമം ?

Aശാരീരികമായ ആവശ്യങ്ങൾ - ആദരവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ - ആത്മാവിഷ്കാരപരമായ ആവശ്യങ്ങൾ - സ്വയം രക്ഷയുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ - സ്നേഹം സ്വന്തം എന്ന ബോധം എന്നീ ആവശ്യങ്ങൾ

Bസ്വയം രക്ഷയുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ - സ്നേഹം സ്വന്തം എന്ന ബോധം എന്നീ ആവശ്യങ്ങൾ - ആദരവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ - ആത്മാവിഷ്കാരപരമായ ആവശ്യങ്ങൾ - ശാരീരികമായ ആവശ്യങ്ങൾ

Cആത്മാവിഷ്കാരപരമായ ആവശ്യങ്ങൾ - ശാരീരികമായ ആവശ്യങ്ങൾ - സ്വയം രക്ഷയുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ - സ്നേഹം സ്വന്തം എന്ന ബോധം എന്നീ ആവശ്യങ്ങൾ - ആദരവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ

Dശാരീരികമായ ആവശ്യങ്ങൾ - സ്വയം രക്ഷയുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ - സ്നേഹം സ്വന്തം എന്ന ബോധം എന്നീ ആവശ്യങ്ങൾ - ആദരവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ - ആത്മാവിഷ്കാരപരമായ ആവശ്യങ്ങൾ

Answer:

D. ശാരീരികമായ ആവശ്യങ്ങൾ - സ്വയം രക്ഷയുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ - സ്നേഹം സ്വന്തം എന്ന ബോധം എന്നീ ആവശ്യങ്ങൾ - ആദരവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ - ആത്മാവിഷ്കാരപരമായ ആവശ്യങ്ങൾ

Read Explanation:

അബ്രഹാം മാസ്ലോ

  • പഠിതാവിനെ പഠിക്കാന്‍ സ്വയം പ്രേരിപ്പിക്കുന്ന ആന്തരികഘടകങ്ങളെ നിര്‍ണയിക്കാന്‍ ശ്രമിച്ച മന:ശാസ്ത്രജ്ഞനാണ് മാസ്ലോ.
  • ഒന്നിനു മുകളില്‍ മറ്റൊന്നെന്ന മട്ടില്‍ കിടക്കുന്ന ആവശ്യങ്ങളുടെ ഒരു ശ്രേണി (hierarchy of needs) മാസ്ലോ അവതരിപ്പിക്കുകയുണ്ടായി. ഈ ശ്രേണിയിലൂടെ മനുഷ്യന്‍ മുന്നോട്ടുപോകാന്‍ ശ്രമിക്കുകയാണ്. ഇത് ആവശ്യങ്ങളുടെ ശ്രേണിയാണെന്ന് മാസ്ലോ വിശദീകരിക്കുന്നു. അവ ഇവയാണ്.

1. ശാരീരികാവശ്യങ്ങള്‍

  • ശ്വസനം, ഭക്ഷണം, വെള്ളം, ലൈംഗികത, ഉറക്കം, വിശ്രമം, വിസര്‍ജനം എന്നിവ

2. സുരക്ഷാപരമായ ആവശ്യങ്ങള്‍

  • ശരീരം, തൊഴില്‍, കുടുംബം, ആരോഗ്യം, സമ്പത്ത്

3. മാനസികാവശ്യങ്ങള്‍ / സ്നേഹിക്കുക / സ്നേഹിക്കപ്പെടുക 

  • സുരക്ഷിതാവശ്യങ്ങൾ പൂർത്തീകരിക്കപ്പെടുമ്പോൾ സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമുള്ള ആഗ്രഹം ഉടലെടുക്കുന്നു.
  • സൗഹൃദം, കുടുംബം, ലൈംഗികമായ അടുപ്പം എന്നിവയിലൂടെ ഇതിൻറെ പൂർത്തീകരണം സാധ്യമാകുന്നു.

4. ആദരിക്കപ്പെടണമെന്ന ആഗ്രഹം

  • ആദരവ്, ആത്മവിശ്വാസം, ബഹുമാനം, വിജയം

5. ആത്മസാക്ഷാത്കാരം/ സ്വത്വവിഷ്കാരം (Self Actualisation)

  • ആത്മസാക്ഷാത്കാരം എന്നത് ഏറ്റവും ഉയർന്ന തലമാണ്.
  • ഒരു വ്യക്തിക്ക് തൻറെ കഴിവ് അനുസരിച്ച് ആർജ്ജിക്കുവാൻ കഴിയുന്ന ഉയർന്ന സ്ഥലമാണിത്. 
  • തൻറെ കഴിവിന് അനുസരിച്ചുള്ള ഉയർന്ന തലത്തിലേക്ക് എത്തിച്ചേരാൻ കഴിയുന്നത് വ്യക്തിക്ക് ആത്മസംതൃപ്തി പകരുന്നു.
  • ധാര്‍മികത, സര്‍ഗാത്മകത, പ്രശ്നപരിഹരണശേഷി, വസ്തുതകളെ തുറന്ന മനസ്സോടെ കാണല്‍

Related Questions:

വ്യക്തിത്വത്തെ കുറിച്ചുള്ള മാനവികതാ സമീപനം മുന്നോട്ടുവച്ച വക്താക്കൾ ആരെല്ലാം ?

  1. കാൾ റോജേഴ്സ്
  2. ടോൾമാൻ
  3. ചോംസ്കി
  4. എബ്രഹാം മാസ്ലോ
  5. ഫ്രോയിഡ്
    റോഷാ മഷിയൊപ്പു പരീക്ഷയിലെ ആകെ മഷിയൊപ്പുകളുടെ എണ്ണം?
    ആദിരൂപങ്ങൾ (Archetypes) എന്ന കാഴ്ചപ്പാട് മുന്നോട്ടുവെച്ച മനശാസ്ത്രജ്ഞൻ
    ഫ്രോയിഡിൻ്റെ മനോ-ലൈംഗിക വികസന സിദ്ധാന്തത്തിൽ പൃഷ്ട ഘട്ടം ആരംഭിക്കുന്നത് ?
    Thematic Apperception Test (TAT) developed to understand: