Challenger App

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ ഏതാണ് പ്രചോദന (Motivation) ത്തിന് ഉദാഹരണം ?

Aരാമൂ, ഉത്തരം 12 അല്ല

Bലതാ, സൗമ്യയുടെ ഉത്തരം ശരിയാണോ എന്നു നോക്കു

Cഓ, ഇന്നും നീ തെറ്റിച്ചു അല്ലേ

Dസോനു, നീ പറഞ്ഞതാണ് ശരി

Answer:

D. സോനു, നീ പറഞ്ഞതാണ് ശരി

Read Explanation:

പ്രചോദനം / അഭിപ്രേരണ (Motivation)

  • മനുഷ്യ സ്വഭാവത്തെ ശക്തിപ്പെടുത്തുകയും നിലനിർത്തുകയും ലക്ഷ്യ പ്രാപ്തിക്കുവേണ്ടി വ്യക്തിയെ സജ്ജമാക്കി നിർത്തുകയും ചെയ്യുന്ന പ്രക്രിയയാണ് അഭിപ്രേരണ - ബൂട്സിൻ  (Bootzin) 
  • അഭിപ്രേരണ ഒരു പ്രവർത്തനം തുടങ്ങാനും അത് ഊർജിതമായി തുടർന്ന് ചെയ്യാനും സഹായിക്കുന്ന എല്ലാ ആന്തരിക സാഹചര്യങ്ങളെയും ഉൾക്കൊള്ളുന്നു.

അഭിപ്രേരണയെ രണ്ടായി തരം തിരിക്കുന്നു.

  1. ആന്തരിക അഭിപ്രേരണ (Intrinsic Motivation) 
  2. ബാഹ്യ അഭിപ്രേരണ (Extrinsic Motivation)  

Related Questions:

Identify the methods for improving interest in learning
ഒരു നിർദ്ദിഷ്ട സാഹചര്യത്തിൽ സമപ്രായത്തിൽ ഏർപ്പെടുന്നവരുടെ വ്യവഹാരങ്ങൾ ഏകദേശം സമാനമായിരിക്കും . എന്നാൽ ഇതിൽ നിന്നും വ്യതിരിക്തമായ വ്യവഹാരങ്ങൾ പ്രകടിപ്പിക്കുന്നവരും കണ്ടേക്കാം. ഇതിനെയാണ് കേസ് എന്ന് വിളിക്കുന്നത് . താഴെപ്പറയുന്നവയിൽ കേസ് സ്റ്റഡിക്കാധാരമായ വ്യക്തിത്വങ്ങൾ ഏവ ?
"പഠനം അനുക്രമം നടക്കുന്ന വ്യവഹാര അനുയോജനമാണ്" എന്ന് നിർവ്വഹിച്ചതാര് ?
ഒരു പരിസര പഠന പാഠഭാഗം ക്ലാസ്സിൽ വിനിമയം ചെയ്യുമ്പോൾ പരമാവധി ചോദ്യങ്ങൾ ചോദിക്കേണ്ട ഘട്ടം ഏതാണ്?
അബ്രഹാം മാസ്ലോ വിവരിക്കുന്ന ആവശ്യങ്ങളുടെ ശ്രേണിയിൽ ധാർമികത, സർഗ്ഗാത്മകത, പ്രശ്നപരിഹരണ ശേഷി, വസ്തുതകളെ തുറന്ന മനസ്സോടെ കാണൽ എന്നിവ ഉൾപ്പെടുന്ന ഭാഗം ഏത് ?