Challenger App

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ ഏതു ജീവിയിലാണ് തോണ്ടെെക്ക് ശ്രമ പരാജയ സിദ്ധാന്തം നടത്തിയത് ?

Aഎലി

Bപ്രാവ്

Cനായ

Dപൂച്ച

Answer:

D. പൂച്ച

Read Explanation:

സംബന്ധവാദം / ശ്രമ പരാജയ സിദ്ധാന്തം (Connectionism / Trial and Error  Theory) - തോൺഡൈക്

  • ചോദകവും പ്രതികരണവും തമ്മിലുള്ള സംയോഗമാണ് പഠനത്തിന് അടിസ്ഥാനമെന്ന് അഭിപ്രായപ്പെട്ടത് തോൺണ്ടെെക്കാണ്. ഇത്തരത്തിലുള്ള സംയോഗത്തെ സംബന്ധം (Connection) എന്ന് പറയുന്നു. 
  • ശ്രമപരാജയ സിദ്ധാന്തത്തിൻറെ വക്താവ് - തോൺണ്ടെെക്ക്
  • ന്യൂയോർക്കിലെ കൊളംബിയ യൂണിവേഴ്സിറ്റിയിലെ അധ്യാപകനായിരുന്നു തോൺണ്ടെെക്ക്. 
  • പഠനം ബന്ധങ്ങൾ സ്ഥാപിക്കുന്ന യാന്ത്രിക പ്രക്രിയയാണെന്നും പഠിതാവ് തെറ്റുകൾ വരുത്തിയിട്ട്  പിന്നീട് അത് തിരുത്തിയാണ് പഠനം നടത്തുന്നതെന്നും പ്രസ്താവിച്ചത് തോൺഡൈക് ആണ്. അതിനാൽ ഈ സിദ്ധാന്തം ശ്രമ പരാജയ സിദ്ധാന്തം (Trial and Error  Theory) എന്ന പേരിൽ അറിയപ്പെടുന്നു. 
  • തോൺണ്ടെെക്ക് ശ്രമ പരാജയ സിദ്ധാന്തം നടത്തിയത് പൂച്ചയിലാണ്.
  • പലതവണ ശ്രമ പരാജയങ്ങൾ നടക്കുമ്പോൾ ശരിയായ പഠനം നടക്കുന്നു എന്ന് തോൺണ്ടെെക്ക് ശ്രമ പരാജയ സിദ്ധാന്തത്തിൽ  സിദ്ധാന്തിക്കുന്നു. 

Related Questions:

അനുഭവങ്ങളിലൂടെയും ബുദ്ധി ശക്തിയിലൂടെയും വ്യവഹാര വ്യതിയാനം ഉണ്ടാകുന്നതാണ് പഠനം ?
കഴിഞ്ഞവർഷത്തെ എൽപി , യുപി പരീക്ഷയിൽ ചോദ്യങ്ങളെല്ലാം താഴ്ന്ന നിലവാരത്തിലുള്ളത് ആയിരുന്നതിനാൽ ശരാശരി വിദ്യാർത്ഥികൾ പോലും റാങ്ക് ലിസ്റ്റിൽ കയറിക്കൂടി. എന്നാൽ ഇപ്പോഴത്തെ പരീക്ഷയിൽ ചോദ്യങ്ങളെല്ലാം ഉയർന്ന നിലവാരത്തിലുള്ളതാകയാൽ മിടുക്കരായ പലരും റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടില്ല. ഇവിടെ ചോദ്യങ്ങൾക്ക് ഇല്ലാതെ പോയ സവിശേഷത?
മനോവിശ്ലേഷണം സാധാരണയായി ഉപയോഗിക്കുന്നത് ഏത് ചികിത്സക്കാണ് ?
വ്യക്തി ജീവിത വ്യവഹാരങ്ങൾക്കാവശ്യമായ അറിവ്, മനോഭാവം, നൈപുണി ഇവ ആർജിക്കുന്ന പ്രക്രിയ :
പഠന പ്രവർത്തനത്തിന്റെ ഭാഗമായി ഉരുത്തിരിയുന്ന ഉൽപ്പന്നങ്ങൾ, രേഖകൾ, റിക്കാർഡുകൾ എന്നിവ അറിയപ്പെടുന്നത് ?