App Logo

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ ഫ്രാൻസിന്റെ അധിനിവേശ പ്രദേശം ഏത്?

Aപോണ്ടിച്ചേരി

Bദാമൻ

Cദിയു

Dഗോവ

Answer:

A. പോണ്ടിച്ചേരി

Read Explanation:

ഫ്രഞ്ച്കാർ ഇന്ത്യയിൽ 

  • ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിതമായത് : 1664
  • ലൂയി പതിനാലാമനാണ് ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിതമായപ്പോൾ ഫ്രാൻസിലെ ചക്രവർത്തിയായിരുന്നത് 
  • 'പരന്ത്രീസുകാർ' എന്നാണ് ഫ്രഞ്ച്കാർ അറിയപ്പെട്ടിരുന്നത് 
  • സൂററ്റിലാണ് ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി ആദ്യത്തെ വ്യാപാര കേന്ദ്രം ആരംഭിച്ചത്
  • 1668ലായിരുന്നു സൂററ്റിൽ ഫ്രഞ്ച് വ്യാപാര കേന്ദ്രം ആരംഭിച്ചത്
  • മസൂലി പട്ടണം, ചന്ദ്രനഗർ, പോണ്ടിച്ചേരി എന്നിവിടങ്ങളിലായിരുന്നു മറ്റ് ഫാക്ടറികൾ 
  • ഫ്രഞ്ചകാരുടെ കേരളത്തിലെ വ്യാപാര കേന്ദ്രം സ്ഥിതി ചെയ്തിരുന്നത് : മാഹി (മയ്യഴി)
  • ഇന്ത്യയിലെ 'ഇംഗ്ലീഷ് ചാനൽ' എന്നറിയപ്പെടുന്നത് : മയ്യഴിപ്പുഴ

പോണ്ടിച്ചേരി

  • ഇന്ത്യയിലെ ഫ്രഞ്ചുകാരുടെ ആസ്ഥാനം പോണ്ടിച്ചേരിയായിരുന്നു 
  • ഫ്രാങ്കോയി മാർട്ടിനാണ് പോണ്ടിച്ചേരിലെത്തിയ ആദ്യ ഫ്രഞ്ച് ഗവർണർ 
  • ഇദ്ദേഹം പോണ്ടിച്ചേരിയുടെ പിതാവ് എന്നറിയപ്പെടുന്നു

Related Questions:

നാട്ടുരാജ്യങ്ങളെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കാനുള്ള ലയന കരാറിൽ ഒപ്പിട്ട വ്യക്തി ?
സംസ്ഥാന പുനഃസംഘടന കമ്മീഷൻനിലെ മലയാളിയായ അംഗം ആര് ?
സ്വാതന്ത്ര്യാനന്തരം ഇന്ത്യൻ യൂണിയൻ രൂപീകൃതമായപ്പോൾ യൂണിയനിൽ ചേരാൻ വിസമ്മതിച്ച നാട്ടുരാജ്യങ്ങളിൽ പെടാത്തത് ഏത് ?
1962 ഇന്ത്യ ചൈന യുദ്ധകാലത്ത് ചൈന സ്വന്തമാക്കിയ ഇന്ത്യൻ പ്രദേശം
സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ നാട്ടുരാജ്യങ്ങളെ കൂട്ടിച്ചേർക്കുന്നതിൽ മുഖ്യപങ്ക് വഹിച്ച മലയാളി ?