App Logo

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ മോട്ടിവേറ്റഡ് ടീച്ചിങ്ങിന്റെ ലക്ഷണമായി കണക്കാക്കുന്നത് ഏതാണ് ?

Aക്ലാസിൽ കുട്ടികൾ ചോദ്യം ചോദിക്കുന്നു

Bക്ലാസിൽ ഉയർന്ന ഹാജർനില പ്രകടമാകുന്നു

Cക്ലാസ്സിൽ പൂർണ്ണ അച്ചടക്കം പാലിക്കപ്പെടുന്നു

Dക്ലാസിൽ കുട്ടികൾ നോട്ട് കുറിച്ചെടുക്കുന്നു

Answer:

A. ക്ലാസിൽ കുട്ടികൾ ചോദ്യം ചോദിക്കുന്നു

Read Explanation:

അഭിപ്രേരണ / Motivation 

മനുഷ്യൻ്റെ പ്രവർത്തങ്ങൾക്ക് ശക്തി പകരുന്ന ഊർജ്ജത്തെ അഭിപ്രേരണ എന്ന് പറയുന്നു 

നിർവചനങ്ങൾ 

  • ഗിൽഫോർഡിൻ്റെ അഭിപ്രായത്തിൽ പ്രേരണ എന്നത് പ്രവർത്തനം തുടങ്ങാനും നിലനിർത്താനുമുള്ള പ്രവണത വളർത്തുന്ന പ്രത്യേക ആന്തരിക ഘടകമോ അവസ്ഥയോ ആണ് 
  • മനുഷ്യ സ്വഭാവത്തെ ശക്തിപ്പെടുത്തുകയും നിലനിർത്തുകയും ലക്ഷ്യപ്രാപ്തിക്ക് വേണ്ടി വ്യക്തിയെ സജ്ജമാക്കി നിർത്തുകയും ചെയ്യുന്ന പ്രക്രിയയാണ് അഭിപ്രേരണ - Bootzin (ബൂട്സിൻ )

അഭിപ്രേരണയുടെ പ്രാധാന്യം 

  • പഠന ബോധന പ്രക്രിയയിലെ മുഖ്യ ഘടകം Teaching Learning Process 
  • പഠനത്തിനുള്ള ശ്രമം തുടങ്ങാനും നിലനിർത്താനും ലക്ഷ്യാധിഷ്ഠിതമാക്കാനും സഹായിക്കുന്നു 
  • പഠനത്തിൻ്റെ തീവ്രത നിർണ്ണയിക്കുന്നു 
  • പഠിതാക്കൾ അഭി പ്രേരിതരായാൽ മാത്രമേ പഠനം ഉല്ലാസപത്രവും കാര്യക്ഷമവും ആവുകയുള്ളൂ 
  • അഭിപ്രേരണയുടെ അഭാവത്തിൽ പഠനം നിശ്ശേഷം നടക്കാതിരിക്കുകയോ കുറഞ്ഞ തോതിൽ മാത്രം നടക്കുകയോ ചെയ്യുന്നു .പഠിച്ച കാര്യങ്ങൾ പെട്ടന്ന് മറന്നു പോവുകയും ചെയ്യുന്നു 
  • അഭിപ്രേരണ പഠനപ്രക്രിയ തുടർന്ന് നടക്കാനുള്ള ഊർജ്ജം പ്രകടിപ്പിക്കുന്നു 
  • അഭിപ്രേരണയാണ് പഠനത്തിൻ്റെ ജീവൻ .അത് പഠനത്തിൻ്റെ അഭിവാജ്യ വ്യവസ്ഥയാണ് .കുട്ടി ശ്രദ്ധാപൂർവ്വം പഠിക്കുന്നത് പ്രേരണ ഉണ്ടാകുമ്പോൾ മാത്രമാണ് 
  • ക്‌ളാസ് ബോധനം കാര്യക്ഷമമായി നടക്കാൻ പഠിതാക്കളിൽ അഭിപ്രേരണ വളർത്തണം . അധ്യാപകർ ക്‌ളാസ് തുടങ്ങും മുൻപ് പ്രേരണ വളർത്തണം  
  • യന്ത്രത്തിൻ്റെ പ്രവർത്തനത്തിൽ ഊർജ്ജത്തിനുള്ള സ്ഥാനമാണ് പഠന പ്രക്രിയയിൽ അഭി പ്രേരണക്കുള്ളത് 

 


Related Questions:

കുട്ടിയുടെ പ്രഥമ സമൂഹം
പഠിപ്പിക്കുന്ന പാഠഭാഗം താരതമ്യേന കഠിനം ആണെങ്കിൽ അവ മനസ്സിലാക്കിയെടുക്കാൻ കുട്ടികൾക്കുണ്ടാകുന്ന പ്രയാസം മാറ്റിയെടുക്കാൻ താങ്കൾ അവലംബിക്കുന്ന ഏറ്റവും അനുയോജ്യമായ മാർഗ്ഗം ?

താഴെ കൊടുത്തിരിക്കുന്നവയിൽ ഒരേ വിചാര മാതൃകയിൽ പെടുന്ന മനശാസ്ത്രജ്ഞർ ആരെല്ലാം:

  1. പിയാഷെ, ബ്രൂണര്‍, വൈഗോഡ്സ്കി
  2. എറിക്സൺ, ബന്ദൂര
  3. കോഫ്ക, കോഹ്ളർ, തോൺഡൈക്
    Who developed the Two factor theory of intelligence
    അനുഭവങ്ങളെയും വ്യവഹാരങ്ങളെയും കുറിച്ചുള്ള പഠനമാണ് മനഃശാസ്ത്രം എന്ന് അഭിപ്രായപ്പെട്ടത് ?