App Logo

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ വിദ്യാഭ്യാസ മനശാസ്ത്രത്തിൻറെ ഏറ്റവും പരമമായ ലക്ഷ്യം ?

Aകുട്ടികളുടെ വിദ്യാഭ്യാസത്തിൽ അധ്യാപകന്റെ പ്രാധാന്യവും ഉത്തരവാദിത്വവും ക്ലിപ്തമായി നിർണയിക്കുന്നതിൽ വിദ്യാഭ്യാസസൂത്രകരെ സഹായിക്കുക

Bഫലപ്രദമായ വിദ്യാഭ്യാസ പദ്ധതികളെ കുറിച്ചുള്ള കൃത്യമായ അവബോധം നിർണയിക്കുക

Cഫലപ്രദമായ അധ്യാപനത്തിന് വേണ്ടിയുള്ള അക്കാദമിക് പശ്ചാത്തലമൊരുക്കുക

Dവിദ്യാഭ്യാസ ഗവേഷണത്തിനു വേണ്ട സൈദ്ധാന്തിക ചട്ടക്കൂട് ഒരുക്കുക

Answer:

B. ഫലപ്രദമായ വിദ്യാഭ്യാസ പദ്ധതികളെ കുറിച്ചുള്ള കൃത്യമായ അവബോധം നിർണയിക്കുക

Read Explanation:

വിദ്യാഭ്യാസ മനശാസ്ത്രം

  • പഠന ബോധന പ്രക്രിയ സംബന്ധിക്കുന്ന മനശാസ്ത്ര ശാഖയാണ് വിദ്യാഭ്യാസ മനശാസ്ത്രം
  • വിദ്യാഭ്യാസവും മനഃശാസ്ത്രവും തമ്മിൽ ഗാഢമായ ബന്ധമുണ്ട്
  • മനശാസ്ത്രം മനുഷ്യ വ്യവഹാരത്തിന്റെ ശാസ്ത്രം / പഠനം
  • വിദ്യാഭ്യാസം മനുഷ്യൻറെ വ്യവഹാരങ്ങളെ പരിവർത്തനം ചെയ്യുന്ന പ്രക്രിയ
  • വിദ്യാഭ്യാസ മനശാസ്ത്രം മാനവ വ്യവഹാരത്തിന്റെയും പഠനത്തിലൂടെ അതിൻറെ പരിവർത്തനത്തെയും കൈകാര്യം ചെയ്യുന്നു

വിദ്യാഭ്യാസ മനശാസ്ത്രത്തിൻറെ ലക്ഷ്യം

  • വിദ്യാഭ്യാസ ലക്ഷ്യങ്ങളെക്കുറിച്ച് ആഴത്തിലുള്ള ഉൾക്കാഴ്ച കൈവരിക്കുക
  • പഠിതാവിൻറെ സവിശേഷതകളെ കുറിച്ച് വ്യക്തമായ ധാരണ വളർത്തുക
  • കുട്ടികളുടെ അടിസ്ഥാന ആവശ്യങ്ങൾ സാക്ഷാത്കരിക്കാൻ അവരെ സഹായിക്കുന്നതിനുള്ള തന്ത്രങ്ങൾ അറിയുക
  • വ്യക്തി വ്യത്യാസങ്ങൾ കൊത്ത് പ്രവർത്തിക്കുന്നതിനുള്ള ശേഷി കൈവരിക്കുക
  • വ്യക്തിത്വ വികസനത്തിന് ശിശുക്കളെ സഹായിക്കാനുള്ള ക്ഷമത ആർജ്ജിക്കുക
  • ആരോഗ്യകരമായ ക്ലാസ് അന്തരീക്ഷം വളർത്തുന്നതിനുള്ള കഴിവ് വികസിപ്പിക്കുക
  • പാഠ്യ പദ്ധതിയെ അപഗ്രഥിക്കാനും പ്രാവർത്തികമാക്കാനും ഉള്ള കഴിവ് ആർജിക്കുക
  • പഠന പ്രക്രിയയുടെ സ്വഭാവത്തെക്കുറിച്ച് ശരിയായ ഉൾക്കാഴ്ച വളർത്തുക
  • ശാസ്ത്രീയമായ വിദ്യാഭ്യാസ മാപനവും മൂല്യനിർണയവും നടത്തുന്നതിനുള്ള ശേഷി സ്വായത്തമാക്കുക

Related Questions:

ജീവിതാനുഭവങ്ങളിലൂടെ ലഭിക്കുന്ന വിദ്യാഭ്യാസം :
സൃഷ്ടി / മുരടിപ്പ് OR സർഗ്ഗാത്മകത / അലസത എന്നിവ ഏത് പ്രായത്തിൽ അനുഭവപ്പെടുന്നതാണ്
എൻ.സി.ഇ.ആർ.ടി. യും സാമൂഹ്യക്ഷേമ വകുപ്പും ചേർന്ന് സംഘടിപ്പിച്ച ആറാമത് അഖിലേന്ത്യാ വിദ്യാഭ്യാസ സർവേയുടെ വർഷം ?
ജീവിത കേന്ദ്രീകൃത വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകിയ ചിന്തകനാണ് ?
വിദ്യാഭ്യാസത്തിൽ പ്രകൃതിവാദത്തിന് തുടക്കം കുറിച്ചത് ?