Challenger App

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

1.''ആവേഗങ്ങളുടെ ദിശ നിയന്ത്രിക്കുന്നതിന് സിനാപ്സിന് മുഖ്യപങ്കുണ്ട്"

2.ന്യൂറോണിന്റെ സിനാപ്റ്റിക് നോബില്‍ നിന്ന് സിനാപ്റ്റിക് വിടവിലേയ്ക്ക് മാത്രമേ നാഡീയപ്രേഷകങ്ങള്‍ സ്രവിക്കൂ.

3.ആവേഗങ്ങള്‍ ഒരു ന്യൂറോണിന്റെ ആക്സോണൈറ്റില്‍ നിന്നും സിനാപ്സിലൂടെ മറ്റൊരു ന്യൂറോണിന്റെ ഡെന്‍ഡ്രൈറ്റിലേയ്ക്ക് മാത്രമേ സഞ്ചരിക്കൂ. 


A1 മാത്രം ശരി.

B2 മാത്രം ശരി.

C3 മാത്രം ശരി.

D1,2,3 ഇവയെല്ലാം ശരി.

Answer:

D. 1,2,3 ഇവയെല്ലാം ശരി.

Read Explanation:

ന്യൂറോണിന്റെ സിനാപ്റ്റിക് നോബില്‍ നിന്ന് സിനാപ്റ്റിക് വിടവിലേയ്ക്ക് മാത്രമേ നാഡീയപ്രേഷകങ്ങള്‍ സ്രവിക്കൂ. അതിനാല്‍ ആവേഗങ്ങള്‍ ഒരു ന്യൂറോണിന്റെ ആക്സോണൈറ്റില്‍ നിന്നും സിനാപ്സിലൂടെ മറ്റൊരു ന്യൂറോണിന്റെ ഡെന്‍ഡ്രൈറ്റിലേയ്ക്ക് മാത്രമേ സഞ്ചരിക്കൂ. ഇക്കാരണത്താല്‍ ആവേഗങ്ങളുടെ ദിശ നിയന്ത്രിക്കുന്നതില്‍ സിനാപ്സിന് മുഖ്യപങ്കുണ്ട്.


Related Questions:

കോശശരീരത്തിൽനിന്ന് ആവേഗങ്ങളെ പുറത്തേക്കു സംവഹിക്കുന്നത് ?
ത്വക്കിലെ ഏത് പദാർത്ഥമാണ് പ്രാഥമികമായി അൾട്രാവയലറ്റ് വികിരണത്തിൽ നിന്ന് സംരക്ഷണം നൽകുന്നത്?
ആന്തരകർണം സ്ഥിതി ചെയ്യുന്ന അസ്ഥി അറയ്ക്കുള്ളിലെ സ്‌തര നിർമ്മിത അറയ്ക്കുള്ളിൽ നിറഞ്ഞിരിക്കുന്ന ദ്രവം?

മസ്തിഷ്ക ഭാഗങ്ങളെക്കുറിച്ച് താഴെ നൽകിയിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

1. തലാമസ് ആന്തര സമസ്ഥിതി പാലനത്തിന് പ്രധാന പങ്കുവഹിക്കുന്നു.

2. ഹൈപ്പോ തലാമസ് ആവേഗങ്ങളുടെ പുനഃപ്രസരണകേന്ദ്രമായി പ്രവര്‍ത്തിക്കുന്നു.

സെറിബ്രത്തിൻ്റെ ചാര നിറത്തിലുള്ള പുറം ഭാഗം ഏത് പേരിൽ അറിയപ്പെടുന്നു ?