Challenger App

No.1 PSC Learning App

1M+ Downloads
തിരശ്ചീന ദിശക്കു മുകളിലായി 45° കോണളവിൽ ഒരു ക്രിക്കറ്റ് പന്ത് എറിയുകയാണെങ്കിൽ അതിൻറെ തിരശ്ചീന പരിധിയും, പരമാവധി ഉയരവും തമ്മിലുള്ള അനുപാതം ---- ആയിരിക്കും.

A1 : √2

B1 : 4

C1 : 2

D4 : 1

Answer:

D. 4 : 1

Read Explanation:

പ്രൊജക്റ്റൈൽ (Projectile):

      തിരശ്ചീന ദിശക്കു മുകളിലായി ഒരു കോണളവിൽ ഒരു ക്രിക്കറ്റ് പന്ത് എറിയുകയാണെങ്കിൽ, അത് ഒരു പ്രൊജക്റ്റൈൽ ആയി പരിഗണിക്കാവുന്നതാണ്.

  • പ്രൊജക്റ്റൈലിന്റെ തിരശ്ചീന പരിധി = R
  • പ്രൊജക്റ്റൈലിന്റെ പരമാവധി ഉയരം = H
  • Θ = 45

         ഒരു പ്രൊജക്റ്റൈലിന്റെ തിരശ്ചീന പരിധിയും, പരമാവധി ഉയരവും തമ്മിലുള്ള ബന്ധം;

R = 4 H cot θ

R = 4 H cot 45

cot 45 = 1

അതിനാൽ,

R = 4 H cot 45

R = 4 H x 1

R = 4 H

    അതിനാൽ, പ്രൊജക്റ്റൈലിന്റെ തിരശ്ചീന പരിധിയും, പരമാവധി ഉയരവും തമ്മിലുള്ള അനുപാതം; R/H ആണ്.

        R = 4 H നിന്നും R/H കണ്ടെത്താവുന്നതാണ്.

R / H = 4 / 1

= 4:1

Note:

  • cot 30 = √3
  • cot 60 = 1/√3
  • cot 45 = 1
  • cot 90 = 0

Related Questions:

ഒരു വസ്തു അതിചാലകാവസ്ഥയിലേക്ക് മാറുന്ന താപനില ഏത് പേരിലാണ് അറിയപ്പെടുന്നത്?

ഒരു നിശ്ചിത പ്രവേഗത്തിൽ മതിലിന്മേൽ പതിക്കുന്ന ഒരു പന്തിനെ പരിഗണിക്കുക. താഴെപ്പറയുന്നവയിൽ തെറ്റായ പ്രസ്താവന / പ്രസ്താവനകൾ ഏതെല്ലാം ?

  1. പ്രവർത്തനവും പ്രതിപ്രവർത്തനവും പരസ്പരം നിർവീര്യമാക്കുന്നു.

  2. പ്രവർത്തനവും പ്രതിപ്രവർത്തനവും വ്യത്യസ്ത സമയങ്ങളിൽ ആയിരിക്കും.

  3. പ്രവർത്തനവും പ്രതിപ്രവർത്തനവും തുല്യവും വിപരീതവുമായിരിക്കും.

യങ്ങിന്റെ ഇരട്ട-സ്ലിറ്റ് പരീക്ഷണത്തിൽ, monochromatic light (ഒറ്റ വർണ്ണമുള്ള പ്രകാശം) ഉപയോഗിക്കുന്നതിന് പകരം ധവളപ്രകാശം (white light) ഉപയോഗിച്ചാൽ എന്ത് സംഭവിക്കും?

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. ദ്രാവകത്തിന്റെ സാന്ദ്രത പ്ലവക്ഷമബലത്തെ സ്വാധീനിക്കുന്നില്ല
  2. പ്ലവക്ഷമബലത്തെ സ്വാധീനിക്കുന്ന ഒരു ഘടകമാണ് വസ്തുവിന്റെ വ്യാപ്തം
  3. ദ്രവത്തിന്റെ സാന്ദ്രത കൂടുമ്പോൾ പ്ലവക്ഷമബലം കൂടുന്നു
    ആംപ്ലിഫയറുകളിൽ 'ഫീഡ്ബാക്ക് ഫാക്ടർ' (Feedback Factor, beta) എന്നതുകൊണ്ട് എന്താണ് അർത്ഥമാക്കുന്നത്?