App Logo

No.1 PSC Learning App

1M+ Downloads
തിരിച്ചറിവ് എന്നാൽ എന്ത് ?

Aമനസിൽ പതിയുന്ന ആശയങ്ങൾ വിട്ടുപോകാതെ സൂക്ഷിച്ച് വയ്ക്കുന്നതാണ്.

Bഉൾക്കൊള്ളുന്ന ആശയങ്ങൾ തിരികെ ബോധമണ്ഡലത്തിൽ കൊണ്ടുവരുന്ന പ്രക്രിയയാണ്.

Cബോധതലത്തിലേക്ക് കൊണ്ടുവരുന്ന കാര്യങ്ങളോരോന്നും എന്താണെന്ന് വിശകലനം ചെയ്യുന്നതിനെയാണ്.

Dഇവയൊന്നുമല്ല

Answer:

C. ബോധതലത്തിലേക്ക് കൊണ്ടുവരുന്ന കാര്യങ്ങളോരോന്നും എന്താണെന്ന് വിശകലനം ചെയ്യുന്നതിനെയാണ്.

Read Explanation:

തിരിച്ചറിവ് (Recognition) :- ബോധതലത്തിലേക്ക് കൊണ്ടുവരുന്ന കാര്യങ്ങളോരോന്നും എന്താണെന്ന് വിശകലനം ചെയ്യുന്നതിനെയാണ് തിരിച്ചറിവ് എന്ന് പറയുന്നത്. 

ധാരണ (നിലനിർത്തൽ) (Retention) :- മനസിൽ പതിയുന്ന ആശയങ്ങൾ വിട്ടുപോകാതെ സൂക്ഷിച്ച് വയ്ക്കുന്നതാണ് ധാരണ.

അനുസ്മരണം (പുനസ്മരണ) (Recalling) :- ഉൾക്കൊള്ളുന്ന ആശയങ്ങൾ തിരികെ ബോധമണ്ഡലത്തിൽ കൊണ്ടുവരുന്ന പ്രക്രിയയാണ് അനുസ്മരണം.


Related Questions:

അവകാശവാദം (A), കാരണം (R) എന്നീ രണ്ട് പ്രസ്താവനകൾ ചുവടെ നൽകിയിരിക്കുന്നു. ചുവടെ നൽകിയിരിക്കുന്ന കോഡുകളിൽ നിന്ന് നിങ്ങളുടെ ഉത്തരം തിരഞ്ഞെടുക്കുക.

(A) : ഇനങ്ങളുടെ വളരെ വേഗത്തിലുള്ള അവതരണത്തോടുകൂടിയ ലളിതമായ സ്പാൻ ടാസ്ക്കുകൾ (running memory span) സങ്കീർണ്ണമായ അറിവിന്റെ അളവുകളുമായി കുറവാണ്.

(R) : നന്നായി പഠിച്ച മെയ്ന്റനൻസ് സ്ട്രാറ്റജികളെ തടയുന്ന ഏതൊരു വർക്കിംഗ് മെമ്മറി ടാസ്ക്കും സങ്കീർണ്ണമായ അറിവിന്റെ നല്ല പ്രവചനമായി വർത്തിക്കുന്നു.

ഓർമയുടെ ഘട്ടങ്ങളിൽ ശരിയായ ക്രമത്തിലുള്ളത് തെരഞ്ഞെടുത്തെഴുതുക.

താഴെപ്പറയുന്നവയിൽ ആശയരൂപീകരണവുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന തിരഞ്ഞെടുക്കുക.

  1. ചുറ്റുപാടിൽ നിന്ന് (പരിസ്ഥിതിയിൽ നിന്ന്) ഇന്ദ്രിയങ്ങൾ ഉപയോഗിച്ചുകൊണ്ട് അറിവുകൾ നേടുന്നതിനെ ആശയങ്ങൾ (Concepts) എന്ന് പറയുന്നു. .
  2. മാനസിക പുരോഗതിക്ക് ഏറ്റവും പ്രാധാന്യം നൽകുന്നതാണ് ആശയ രൂപീകരണം
  3. ചോദക (stimulus) പ്രതികരണങ്ങൾ (response) തമ്മിലുള്ള ബന്ധങ്ങളിലാണ് ആശയങ്ങൾ രൂപീകരിക്കപ്പെടുന്നത്
  4. ആശയങ്ങൾ സ്ഥിരമല്ല അവമാറിക്കൊണ്ടിരിക്കുന്നു.
    പഠനവുമായി ബന്ധപ്പെട്ട് താഴെ കൊടുത്തിരിക്കുന്നവയിൽ പിയാഷെ പ്രാധാന്യം കൊടുക്കാതിരുന്നത്
    പഠനത്തെ സംബന്ധിച്ച് പിയാഷിയൻ ജ്ഞാത്യവാദം മുന്നോട്ടു വച്ച പ്രധാനപ്പെട്ട ആശയങ്ങളിൽ ഉൾപ്പെടാത്തത് ഏത് ?