Challenger App

No.1 PSC Learning App

1M+ Downloads

തിരു-കൊച്ചി സംസ്ഥാനവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ് ?

  1. തിരു-കൊച്ചിസംസ്ഥാനം രൂപം കൊണ്ടത് 1949 ജൂലൈ 1നായിരുന്നു
  2. തിരുവനന്തപുരമായിരുന്നു തലസ്ഥാനം
  3. പനമ്പിള്ളി ഗോവിന്ദമേനോനായിരുന്നു ആദ്യ മുഖ്യമന്ത്രി
  4. പറവൂർ ടി . കെ . നാരായണ പിള്ളയാണ് അവസാന മുഖ്യമന്ത്രി

    Aഎല്ലാം ശരി

    B1, 2 ശരി

    C2 തെറ്റ്, 3 ശരി

    D1 മാത്രം ശരി

    Answer:

    B. 1, 2 ശരി

    Read Explanation:

    തിരു-കൊച്ചിസംസ്ഥാനം

    • തിരുവിതാംകൂർ, കൊച്ചി നാട്ടുരാജ്യങ്ങളെ സംയോജിപ്പിച്ചാണ്  തിരുകൊച്ചിസംസ്ഥാനം രൂപം കൊണ്ടത്
    • 1949 ജൂലൈ 1-നായിരുന്നു തിരുകൊച്ചിസംസ്ഥാന രൂപീകരണം 
    • തിരുവനന്തപുരമായിരുന്നു തിരുകൊച്ചിസംസ്ഥാനത്തിന്റെ തലസ്ഥാനം 
    • തിരുവിതാംകൂർ പ്രധാനമന്ത്രിയായിരുന്ന പറവൂർ ടി.കെ. നാരായണപിള്ളയാണ് തിരു-കൊച്ചിയുടെ ആദ്യ മുഖ്യമന്ത്രിയായി ചുമതലയേറ്റത്.
    • തിരു-കൊച്ചി സംസ്ഥാനത്തിന്റെ അവസാന മുഖ്യമന്ത്രി - പനമ്പിള്ളി ഗോവിന്ദമേനോൻ
    • തിരുവിതാംകൂറിൻ്റെ പ്രധാനമന്ത്രി, തിരു-കൊച്ചി മുഖ്യമന്ത്രി, കേരള മുഖ്യമന്ത്രി എന്നീ പദവികൾ അലങ്കരിച്ച വ്യക്തി - പട്ടം താണുപിള്ള

    Related Questions:

    തെറ്റായ പ്രസ്താവന ഏത്?
    സ്വാതന്ത്ര്യപ്രാപ്തിക്കു ശേഷം ഐക്യകേരള സമ്മേളനം നടന്ന സ്ഥലം ?

    ശരിയായ പ്രസ്താവനകൾ ഏതൊക്കെ?

    1. കേരളത്തിലെ ആദ്യ നിയമസഭാ മണ്ഡലങ്ങളുടെ എണ്ണം -114
    2. കേരളത്തിലെ നിയമസഭായിലെ അംഗങ്ങളുടെ എണ്ണം -127
    3. 12 മണ്ഡലങ്ങളിൽ നിന്നും 2 അംഗങ്ങൾ വീതം തിരഞ്ഞെടുക്കപ്പെട്ടു .
    4. ഇതിൽ 11 മണ്ഡലങ്ങൾ ജാതിക്കും, 1 മണ്ഡലം പട്ടിക വർഗത്തിനും സംവരണം ചെയ്തിട്ടുണ്ടായിരുന്നു.
      ഒന്നാം കേരള നിയമസഭയിലെ ധനകാര്യമന്ത്രി?

      1923 -ൽ പാലക്കാട്ടു നടന്ന കേരള രാഷ്ട്രീയ സമ്മേളനവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏവ ? 

      1. സരോജിനി നായിഡു അദ്ധ്യക്ഷ്യം വഹിച്ചു. 
      2. കെ. എം. പണിക്കരുടെ അധ്യക്ഷതയിൽ ഒരു സാഹിത്യ സമ്മേളനം നടന്നു. 
      3. മിശ്രഭോജനം സംഘടിപ്പിച്ചു.