App Logo

No.1 PSC Learning App

1M+ Downloads
തിരുവതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സിന്റെ ആദ്യ പ്രസിഡന്റ് ആരായിരുന്നു ?

Aസി വി കുഞ്ഞിരാമൻ

Bപി എസ് നടരാജപിള്ള

Cഎം ആർ മാധവാചാര്യർ

Dപട്ടം താണുപിള്ള

Answer:

D. പട്ടം താണുപിള്ള

Read Explanation:

തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്

  • തിരുവിതാംകൂറിൽ ഉത്തരവാദ ഭരണ പ്രക്ഷോഭം നയിച്ച സംഘടന. 
  • ന്യൂനപക്ഷാവകാശ സംരക്ഷണത്തോടുകൂടിയുള്ള ഉത്തരവാദ ഭരണം എന്നതായിരുന്നു പ്രഖ്യാപിത ലക്ഷ്യം.
  • 1938 ഫെബ്രുവരി 23ന്  തിരുവനന്തപുരത്ത് രൂപീകൃതമായി. 
  • തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സ് രൂപീകരിക്കാൻ നേതൃത്വം നൽകിയത് - പട്ടം താണുപിള്ള.
  • തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സിന്റെ രൂപീകരണ കമ്മിറ്റിയുടെ അധ്യക്ഷൻ - സി.വി.കുഞ്ഞുരാമൻ.
  • രൂപീകരണ കമ്മിറ്റിയിലെ ഏക വനിതാ മെമ്പർ - ആനി മസ്ക്രീൻ

  • തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സിന്റെ ആദ്യ പ്രസിഡന്റ് - പട്ടം താണുപിള്ള.
  • ആദ്യ സെക്രട്ടറിമാർ - പി.എസ് നടരാജ പിള്ള, കെ.ടി. തോമസ്. 
  • തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ ആക്ടിങ് പ്രസിഡന്റ് ആയ ആദ്യ വനിത - അക്കമ്മ ചെറിയാൻ

  • ആദ്യ സമ്മേളനം നടന്നത് - 1938 ഫെബ്രുവരി 25.
  • തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ ആദ്യ വാർഷിക സമ്മേളനവേദി - വട്ടിയൂർക്കാവ് (1938 ഡിസംബർ 22 - 23)  

 


Related Questions:

കേരളാ ഭൂപരിഷ്കരണ നിയമവുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്‌താവന/പ്രസ്‌താവനകൾ ഏവ?

  1. കേരളത്തിൽ ഈ നിയമത്തിന് തുടക്കം കുറിച്ചത് ഇ.എം.എസ്. നമ്പൂതിരിപ്പാടാണ്
  2. 1957 ൽ കേരളാ ഒഴിപ്പിക്കൽ നിരോധനിയമം നടപ്പാക്കി
  3. ഐക്യ കേരളത്തിലെ ആദ്യത്തെ ഭൂപരിഷ്‌കരണ നിയമം 1959 ജൂൺ 10 ന് കേരള നിയമനിർമ്മാണ സഭ പാസ്സാക്കി
  4. കേരളത്തിലെ സമ്പന്നവിഭാഗം അവരുടെ ഭൂസ്വത്ത് സംരക്ഷിക്കാനായി നടത്തിയ സമരമാണ് കള്ളിക്കാട് സമരം
    Where was the first Kerala state political conference held?
    തിരുകൊച്ചി സംയോജനം നടന്നത് എപ്പോൾ ?

    ഐക്യ കേരള പ്രസ്ഥാനവുമായി ബന്ധപ്പെട്ട് തന്നിരിക്കുന്ന പ്രസ്താവനകളിൽ നിന്ന് ശരിയായവ തിരഞ്ഞെടുത്തെഴുതുക.

    1. 1947-ൽ തൃശ്ശൂരിൽ വച്ച് കെ. കേളപ്പന്റെ അധ്യക്ഷതയിൽ ഐക്യ കേരള സമ്മേളനം നടന്നു.
    2. 1949-ജൂലൈ 1-നു നടന്ന തിരുക്കൊച്ചി സംയോജനം ഐക്യ കേരളത്തിന്റെ ആദ്യപടിയായി കണക്കാക്കപ്പെട്ടു.
    3. സർദാർ കെ. എം. പണിക്കർ അധ്യക്ഷനായി ഒരു സംസ്ഥാന പുന:സംഘടന കമ്മീഷൻ രൂപീകൃതമായി.
    4. 1956 നവംബർ 1-ന് ഐക്യ കേരളം നിലവിൽ വന്നു.
      കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ആദ്യ യോഗം എവിടെ വെച്ചായിരുന്നു?