App Logo

No.1 PSC Learning App

1M+ Downloads
തിരുവിതാംകൂറിന്റെ നെല്ലറ എന്ന് ഒരു കാലത്ത് അറിയപ്പെട്ടിരുന്ന 'നാഞ്ചിനാട് ' ഇന്ന് തമിഴ്നാട്ടിലെ ഏതു ജില്ലയിലാണ് സ്ഥിതി ചെയുന്നത് ?

Aനാഗപട്ടണം

Bകന്യാകുമാരി

Cനാമക്കൽ

Dപുതുക്കോട്ട

Answer:

B. കന്യാകുമാരി

Read Explanation:

നാഞ്ചിനാട്

  • കന്യാകുമാരി ജില്ലയിലെ തോവാള, അഗസ്തീശ്വരം എന്നീ താലൂക്കുകളും കല്‍ക്കുളം താലൂക്കിന്റെ തെക്കുഭാഗവും ഉള്‍പ്പെടുന്ന പ്രദേശം.
  • നാഞ്ചിനാട് എന്ന പദത്തിന്റെ അര്‍ഥം 'കലപ്പകളുടെ നാട്' (Land of the ploughs) എന്നാണ്.
  • എ.ഡി. 140-ല്‍ 'ടോളമി' എന്ന ഗ്രീക്കു ഭൗമപര്യവേക്ഷകന്‍ നാഞ്ചിനാട്ടിനെ 'ആയ് രാജ്യം' (Aioi or Ay) എന്ന് വിളിച്ചിരുന്നു.
  • 1949 വരെ തിരുവിതാംകൂറിന്റെയും 1949 മുതല്‍ 1956 വരെ തിരു-കൊച്ചിയുടെയും ഭാഗമായിരുന്ന ഈ സ്ഥലം 1956 മുതല്‍ തമിഴ്നാടിൻ്റെ ഭാഗമായി
  • തിരുവിതാംകൂറിലെ വലിയൊരു നെല്ലുത്പാദന കേന്ദ്രമായിരുന്ന ഇവിടം 'തിരുവിതാംകൂറിലെ നെല്ലറ' എന്നു വിശേഷിപ്പിക്കപ്പെട്ടിരുന്നു.
  • ദീര്‍ഘമായ ചരിത്രപാരമ്പര്യമുള്ള നാഞ്ചിനാട് ചോളരാജ്യം, പാണ്ഡ്യരാജ്യം, വിജയനഗരരാജ്യം, ആര്‍ക്കാട്ട്, ചേരരാജ്യം, ആയ് രാജ്യം, വേണാട്ടുരാജ്യം എന്നിവയുടെ ഭാഗമായിരുന്നു.
  • പതിമൂന്നാം നൂറ്റാണ്ടില്‍ നാഞ്ചിക്കുറവന്‍ എന്ന ഭരണാധികാരി നാഞ്ചിനാട്ടിനെ ഒരു സ്വതന്ത്രരാഷ്ട്രമായും നിലനിര്‍ത്തിയിരുന്നു.

Related Questions:

കുണ്ടറ വിളംബരം ബന്ധപ്പെട്ടിരിക്കുന്നത് :
1736 ൽ മാർത്താണ്ഡവർമ്മയുടെ തടവിൽ കിടന്നു മരിച്ച കൊട്ടാരക്കര രാജാവ് ആര് ?
1821 ൽ കോട്ടയത്ത് സി.എം.എസ് പ്രസ് സ്ഥാപിതമായപ്പോൾ തിരുവിതാംകൂർ ഭരണാധികാരി ആരായിരുന്നു ?
തിരുവതാംകൂർ രാജവംശം പ്രാചീന കാലത്ത് അറിയപ്പെട്ടിരുന്ന പേരെന്താണ് ?

ഇവയിൽ ശരിയായ പ്രസ്താവനകൾ ഏത് ?

  1. 1809 ലാണ് വേലുത്തമ്പി ദളവ ജീവത്യാഗം ചെയ്തത്
  2. പത്തനംതിട്ടയിലെ മണ്ണടി ക്ഷേത്രത്തിൽ ആണ് വേലുത്തമ്പിദളവാ ജീവത്യാഗം നടത്തിയത്.
  3. വേലുത്തമ്പി ദളവയോടു കഠിനമായ പക ഉണ്ടായിരുന്ന ബ്രിട്ടീഷുകാർ അദ്ദേഹത്തിൻറെ മൃതദേഹം കണ്ണമ്മൂലയിൽ തൂക്കിയിട്ടു.
  4. മണ്ണടിയിൽ വേലുത്തമ്പിദളവാ സ്മാരകം സ്ഥിതി ചെയ്യുന്നു.