തിരുവിതാംകൂറിൻ്റെ വ്യവസായവത്കരണത്തിൻ്റെ പിതാവ് എന്നറിയപ്പെടുന്ന ഭരണാധികാരി ആര് ?
Aസ്വാതി തിരുനാൾ
Bശ്രീ ചിത്തിര തിരുനാൾ
Cഅവിട്ടം തിരുനാൾ
Dശ്രീമൂലം തിരുനാൾ
Answer:
B. ശ്രീ ചിത്തിര തിരുനാൾ
Read Explanation:
ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ
- തിരുവിതാംകൂറിന്റെ അവസാനത്തെ ഭരണാധികാരി
- ഇന്ത്യ സ്വതന്ത്രമാകുമ്പോള്‍ തിരുവിതാംകൂര്‍ രാജാവ്
- 12ആം വയസ്സിൽ മഹാരാജാവായി അവരോധിക്കപ്പെട്ടു
- ശ്രീ ചിത്തിര തിരുനാളിന് 18 വയസ്സ് തികയുന്നതു വരെ അമ്മയുടെ ജ്യേഷ്ഠസഹോദരി സേതുലക്ഷ്മിബായി രാജപ്രതിനിധി(റീജെന്റ്) ആയി രാജ്യം ഭരിച്ചു
- 1931 നവംബർ 6നു സ്വന്തം നിലയിൽ തിരുവിതാംകൂരിന്റെ ഭരണം ആരംഭിച്ചു,
- തിരു-കൊച്ചിയില്‍ രാജപ്രമുഖ പദവി വഹിച്ച ഏക ഭരണാധികാരി
- രണ്ടാം ലോകമഹായുദ്ധക്കാലത്തെ തിരുവിതാംകൂര്‍ രാജാവ്.
- ഏഷ്യയിലാദ്യമായി വധശിക്ഷ നിര്‍ത്തല്‍ ചെയ്ത ഭരണാധികാരി
- സമുദ്രയാത്ര നടത്തുകയും മാര്‍പാപ്പയെ സന്ദര്‍ശിക്കുകയും ചെയ്ത ആദ്യ തിരുവിതാംകൂര്‍ രാജാവ്
- തിരുവിതാംകൂറില്‍ ഉദ്യോഗനിയമനത്തിന് പബ്ലിക് സര്‍വ്വിസ് കമ്മീഷണറെ ചുമതലപ്പെടുത്തിയ രാജാവ്
- ഇദ്ദേഹത്തിൻറെ കാലത്താണ് തിരുവിതാംകൂറില്‍ നിവര്‍ത്തന പ്രക്ഷോഭം നടന്നത്
- 1943-ല്‍ തിരുവിതാംകൂറില്‍ റേഡിയോ നിലയം സ്ഥാപിതമായത് ഇദ്ദേഹത്തിൻറെ കാലത്താണ്.
- കുണ്ടറ കളിമണ്‍ ഫാക്ടറി, ഏലൂര്‍ ഫെര്‍ട്ടിലൈസേഴസ് ആന്റ് കെമിക്കല്‍സ് മുതലായ വ്യവസായ സ്ഥാപനങ്ങള്‍ നിവില്‍ വന്ന കാലത്തെ തിരുവിതാംകൂർ ഭരണാധികാരി.
- പനമ്പിള്ളി ഗോവിന്ദമേനോന്‍ തിരു കൊച്ചി മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചപ്പോള്‍ രാജപ്രമുഖന്‍ എന്ന നിലില്‍ രാഷ്ട്രപതി ഭരണത്തിനു ശുപാര്‍ശ നല്‍കിയ വ്യക്തി.
- സാഹിത്യ അക്കാദമി തിരുവനന്തപുരത്ത് ഉദ്‌ഘാടനം ചെയ്ത ഭരണാധികാരി.
- തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ 1938 മുതൽ 1947 വരെ ഉത്തരവാദഭരണ പ്രക്ഷോഭം നടന്നപ്പോള്‍ തിരുവിതാംകൂര്‍ രാജാവ്.
- 'തിരുവിതാംകൂറിൻ്റെ വ്യവസായവത്കരണത്തിൻ്റെ പിതാവ്' എന്നറിയപ്പെടുന്ന ഭരണാധികാരി.
- എ. ശ്രീധരമേനോനാണ് ശ്രീ ചിത്തിര തിരുനാളിനെ തിരുവിതാംകൂറിൻ്റെ വ്യവസായവത്കരണത്തിൻ്റെ പിതാവ് എന്ന് വിശേഷിപ്പിച്ചത്.
- പള്ളിവാസല്‍ ജലവൈദ്യുത പദ്ധതിയുടെ നിര്‍മ്മാണം നടത്തിയ രാജാവ്.
- ട്രാവന്‍കൂര്‍ റബ്ബര്‍ വര്‍ക്സ്, പുനലൂര്‍ പ്ലൈവുഡ് ഫാക്ടറി മുതലായ വ്യവസായ സ്ഥാപനങ്ങള്‍ നിലവില്‍ ഇദേഹത്തിൻ്റെ കാലഘട്ടത്തിലാണ്.
- 1937-ല്‍ തിരുവിതാംകൂര്‍ സര്‍വ്വകലാശാല സ്ഥാപിച്ച രാജാവ്.
- തിരുവിതാംകൂര്‍ സര്‍വ്വകലാശാലയുടെ ആദ്യ ചാന്‍സലര്‍.