Aസ്വാതി തിരുനാൾ
Bമാർത്താണ്ഡവർമ്മ
Cധർമ്മരാജ
Dആയില്യം തിരുനാൾ
Answer:
A. സ്വാതി തിരുനാൾ
Read Explanation:
സ്വാതി തിരുനാൾ രാമവർമ്മ
“ഗര്‍ഭശ്രീമാന്‍" എന്നറിയപ്പെട്ടിരുന്ന രാജാവ്
ഇദ്ദേഹത്തിൻറെ കാലഘട്ടമാണ് തിരുവിതാംകൂറിന്റെ സുവര്‍ണ്ണകാലം എന്നറിയപ്പെടുന്നത്
രാജാക്കന്മാരുടെ കൂട്ടത്തിലെ സംഗീതജ്ഞനും, സംഗീതജ്ഞരുടെ കൂട്ടത്തിലെ രാജാവും എന്നറിയപ്പെട്ടിരുന്ന തിരുവിതാംകൂർ രാജാവ് .
സംഗീതസാമ്രാജ്യത്തിലെ ഏക ഛത്രാധിപതി, ദക്ഷിണഭോജന്‍ എന്നീ അപരനാമങ്ങളില്‍ അറിയപ്പെട്ട തിരുവിതാംകൂര്‍ രാജാവ്
കർണ്ണാടക സംഗീതത്തിലും, വീണവായനയിലും തൽപ്പരനായിരുന്ന തിരുവിതാംകൂർ രാജാവ്
പതിനെട്ടോളം ഭാഷകൾ അനായാസേന കൈകാര്യം ചെയ്‌ത ഭരണാധികാരി
തിരുവിതാംകൂർ സേനക്ക് നായർ ബ്രിഗേഡ് എന്ന പേര് നൽകിയ ഭരണാധികാരി
ഭക്തിമഞ്ജരി, സ്യാനന്ദൂരപുരവര്‍ണന പ്രബന്ധം, ശ്രീപത്മനാഭശതകം, കുചേലോപാഖ്യാനം എന്നിവയുടെ കര്‍ത്താവ്
പുത്തന്‍ മാളിക (കുതിരമാളിക) പണികഴിപ്പിച്ച രാജാവ്
തിരുവനന്തപുരത്തെ നേപ്പിയര്‍ കാഴ്ചബംഗ്ലാവ്, വാനനിരീക്ഷണകേന്ദ്രം എന്നിവ പണികഴിപ്പിച്ച രാജാവ്
മോഹിനിയാട്ടത്തിന്റെ വേഷവിധാനം ഇന്നുകാണുന്ന രീതിയില്‍ പരിഷ്കരിച്ച തിരുവിതാംകൂര്‍ രാജാവ്
തിരുവിതാംകൂറില്‍ കൃഷിക്കാര്‍ക്കുവേണ്ടി കൃഷി മരാമത്തുവകുപ്പ് സ്ഥാപിച്ച രാജാവ്
സര്‍ക്കാര്‍ ആഭിമുഖ്യത്തില്‍ തിരുവിതാംകൂറില്‍ ഇംഗ്ലീഷ് വിദ്യാഭ്യാസം (1834) ആരംഭിച്ച രാജാവ്
തഹസില്‍ദാര്‍മാരുടെ സഹായത്തോടെ 1836ല്‍ തിരുവിതാംകൂറില്‍ ആദ്യമായി കാനേഷുമാരി എടുത്ത രാജാവ്
നവരാത്രി ഉത്സവത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് നവരാത്രി സംഗീതോത്സവം ആരംഭിച്ച രാജാവ്
ഹജൂര്‍ കച്ചേരി കൊല്ലത്തു നിന്ന് തിരുവനന്തപുരത്തേക്ക് മാറ്റി ആ നഗരത്തെ പൂര്‍ണമായ അര്‍ഥത്തില്‍ തലസ്ഥാനമാക്കിയ രാജാവ്.
തിരുവിതാംകൂറിലെ ആദ്യ നിയമസംഹിത പ്രസിദ്ധീകരിച്ച ഭരണാധികാരി.
കേരളത്തിലെ ആദ്യ ഗ്രന്ഥശാലയായ തിരുവനന്തപുരം പബ്ലിക് ലൈബ്രറി സ്ഥാപിച്ച തിരുവിതാംകൂർ ഭരണാധികാരി
തിരുവിതാംകൂറിന്റെ ആദ്യ ഇംഗ്ലീഷ് മലയാളം കലണ്ടർ (1839) പുറത്തിറക്കിയ രാജാവ്
പെറ്റി സിവിൽ കേസുകളും പോലീസ് കേസുകളും കേൾക്കാൻ മുൻസിഫ് കോടതികൾ സ്ഥാപിച്ച ഭരണാധികാരി.
ഇന്ത്യൻ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട കേരളത്തിലെ ആദ്യ രാജാവ്