Challenger App

No.1 PSC Learning App

1M+ Downloads

തെറ്റായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക :

  1. ബംഗാളിലെ അടിച്ചമർത്തപ്പെട്ട മുസ്ലീം ജനത ബ്രിട്ടീഷുകാർക്കും ഭൂപ്രഭുക്കന്മാർക്കുമെതിരെ നടത്തിയ കലാപം - ഫറാസ്സി കലാപം
  2. ഫറാസ്സി കലാപത്തിന് നേതൃത്വം നൽകിയ പ്രാദേശിക നേതാവ് - വാസുദേവ് ബൽവന്ത് ഫാഡ്കേ
  3. റാമോസി കർഷക കലാപത്തിന് നേതൃത്വം കൊടുത്ത വിപ്ലവകാരി - ദാദു മിയാൻ

    Aii, iii തെറ്റ്

    Bi, iii തെറ്റ്

    Cഎല്ലാം തെറ്റ്

    Diii മാത്രം തെറ്റ്

    Answer:

    A. ii, iii തെറ്റ്

    Read Explanation:

    ഇന്ത്യയിൽ ബ്രിട്ടീഷുകാർക്കെതിരെ നടന്ന കലാപങ്ങൾ

    • ബംഗാളിലെ അടിച്ചമർത്തപ്പെട്ട മുസ്ലീം ജനത ബ്രിട്ടീഷുകാർക്കും ഭൂപ്രഭുക്കന്മാർക്കുമെതിരെ നടത്തിയ കലാപം - ഫറാസ്സി കലാപം

    • ഫറാസ്സി കലാപത്തിന് നേതൃത്വം നൽകിയ പ്രാദേശിക നേതാക്കൾ - ഹാജി ഷരിയത്തുള്ള, ദാദു മിയാൻ

    • റാമോസി കർഷക കലാപത്തിന് നേതൃത്വം കൊടുത്ത വിപ്ലവകാരി - വാസുദേവ് ബൽവന്ത് ഫാഡ്കേ

    • ബ്രിട്ടീഷ് വ്യവസായികളുടെ ചൂഷണത്തിനെതിരെ ഇന്ത്യയിൽ നടന്ന ആദ്യകാല തൊഴിൽ സമരങ്ങൾ - ഗ്രേറ്റ് ബോംബെ തുണി മിൽ സമരം, കൊൽക്കത്ത ചണമിൽ സമരം

    • ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരായും ഇന്ത്യയിലെ ഫ്യൂഡൽ വ്യവസ്ഥിതിക്കെതിരായും നടന്ന സമരം - തേഭാഗ സമരം (1946)

    • 1882-ൽ ആസാമിലെ കാചാർ പ്രദേശത്ത് നടന്ന കലാപം - കാചാ-നാഗാ കലാപം

    • 1780-1785 കാലഘട്ടത്തിൽ ബ്രിട്ടീഷുകാർക്കെതിരെ ആദിവാസികളെ സംഘടിപ്പിച്ചു കലാപം നടത്തിയ വിപ്ലവകാരി - തിൽക്ക മഞ്ജി

    • 1785-ൽ തിൽക്ക മഞ്ജിയെ ബ്രിട്ടീഷുകാർ തൂക്കിലേറ്റിയ സ്ഥലം - ബഗൽപൂർ


    Related Questions:

    In which year the last election of Indian Legislature under the Government of India Act, 1919 was held?
    മുണ്ടാ കലാപത്തിന്റെ നേതാവ് ?

    ഇന്ത്യൻ വ്യവസായങ്ങളുടെ തകർച്ചയ്ക്ക് ആക്കം കൂട്ടിയ ബ്രിട്ടന്റെ വ്യാവസായിക നയങ്ങളുടെ ലക്ഷ്യം :

    1. ബ്രിട്ടനിൽ വളർന്നുവന്ന ആധുനിക വ്യവസായങ്ങൾക്ക് ആവശ്യമായ അസംസ്കൃത വസ്തുക്കൾ കയറ്റുമതി ചെയ്യുന്ന രാജ്യമായി ഇന്ത്യയെ മാറ്റുക
    2. ബ്രിട്ടനിൽ ഉൽപ്പാദിപ്പിക്കുന്ന വ്യവസായ ഉൽപ്പന്നങ്ങളുടെ വിശാല കമ്പോളമാക്കി ഇന്ത്യയെ മാറ്റുക
      Who was the first Indian to qualify for the Indian Civil Service?
      The Montagu-Chelmsford Reforms of 1919 made which of the following changes in the context of local self-government in India?