മുണ്ടാ കലാപത്തിന്റെ നേതാവ് ?
Aതിരത് സിങ്
Bരാജ ജഗനാഥ്
Cബിർസാ മുണ്ട
Dബക്ഷി ജഗബന്ധു
Answer:
C. ബിർസാ മുണ്ട
Read Explanation:
മുണ്ടാ കലാപം
ആദിവാസികളുടെ ഭൂമി പുറംനാട്ടുകാർക്കു നൽകുന്നതിലും മിഷനറിമാരുടെ പ്രവർത്തനങ്ങൾക്കും എതിരായി ബീഹാറിലെ മുണ്ടാ വിഭാഗം നടത്തിയ കലാപം - മുണ്ടാ കലാപം (1899-1900)
ഉത്തരേന്ത്യയിൽ നടന്ന ഏതു കലാപമാണ് "ഉൽഗുലാൻ കലാപം' എന്നറിയപ്പെടുന്നത് - മുണ്ട കലാപം
ബിർസാ മുണ്ട
മുണ്ടാ കലാപത്തിന്റെ നേതാവ്
ധർത്തി അബ്ബ (ഭൂമി പിതാവ്) എന്നറിയപ്പെടുന്നു.
ബ്രിട്ടീഷ് രേഖകൾ പ്രകാരം 1900 ത്തിൽ റാഞ്ചിയിലെ ജയിലിൽ കോളറ ബാധിച്ചു മരിച്ചു.
ഇന്ത്യൻ പാർലമെന്റ് മന്ദിരത്തിൽ ചിത്രമുള്ള ഗോത്ര നേതാവ്.
ബിർസാ മുണ്ടയുടെ ജീവിതത്തെ ആസ്പദമാക്കി മഹാ ശ്വേതാദേവി രചിച്ച ബംഗാളി നോവൽ - ആരണ്യേർ അധികാർ
