App Logo

No.1 PSC Learning App

1M+ Downloads
തെലുങ്ക് സംസാരിക്കുന്നവർക്ക് വേണ്ടി ആന്ധ്ര സംസ്ഥാനം രൂപീകരിക്കുക എന്ന ആവശ്യവുമായി നിരാഹാരം കിടന്ന് മരണമടഞ്ഞ സ്വാതന്ത്ര്യസമര സേനാനി ആര് ?

Aസർദാർ വല്ലഭായ് പട്ടേൽ

Bപോട്ടി ശ്രീരാമലു

Cഅല്ലൂരി സീതാരാമ രാജു

Dടി. പ്രകാശം

Answer:

B. പോട്ടി ശ്രീരാമലു

Read Explanation:

  • തെലുങ്ക് സംസാരിക്കുന്ന ജനങ്ങൾക്കായി ഇന്ത്യയിൽ ഒരു ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനം രൂപീകരിക്കുന്നതിനായി നിരാഹാര സമരം ആരംഭിച്ച ഒരു ഇന്ത്യൻ വിപ്ലവകാരിയാണ് പോട്ടി ശ്രീരാമുലു.
  • 58 ദിവസത്തെ ഉപവാസത്തിനുശേഷം 1952 ഡിസംബർ 15-ന് അദ്ദേഹം അന്തരിച്ചു.
  • ആന്ധ്രാപ്രദേശ് രൂപീകരണത്തിന് വേണ്ടി അദ്ദേഹം നടത്തിയ ത്യാഗത്തിന് അമരജീവി എന്നപേരിൽ ആന്ധ്രാപ്രദേശിൽ ആദരിക്കപ്പെടുന്നു.
  • The government of Andhra Pradesh has preserved the house in which he died.
  • ഡിസംബർ 19-നു ഇന്ത്യയുടെ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്രു ഒരു പ്രത്യേക സംസ്ഥാനം രൂപവത്കരിച്ചുകൊണ്ടുള്ള പ്രഖ്യാപനം നടത്തി.
  • 1953 ഒക്ടോബർ 1-നു ആന്ധ്രാ സംസ്ഥാനം രൂപീകൃതമായി. 1956 നവംബർ 1-നു ഹൈദ്രാബാദ് തലസ്ഥാനമാക്കി ആന്ധ്രാപ്രദേശ് എന്നപേരിൽ സംസ്ഥാനം രൂപവത്കരിച്ചു. 

Related Questions:

ഡോ. രാധാകൃഷ്ണൻ കമ്മീഷൻ നിലവിൽ വന്ന വർഷം ?
1946ൽ ആരംഭിച്ച ഭരണഘടനാനിർമാണസഭയുടെ പ്രസിഡന്റ് ആരായിരുന്നു ?
ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ISRO) നിലവിൽ വന്ന വർഷം ?
ഇന്ത്യയുടെ ആദ്യത്തെ വിദ്യാഭ്യാസമന്ത്രി ആര് ?
ഇന്ത്യയും ചൈനയും പഞ്ചശീലതത്ത്വങ്ങളില്‍ ഒപ്പ് വെച്ച വര്‍ഷം ഏത് ?