App Logo

No.1 PSC Learning App

1M+ Downloads
തെളിഞ്ഞ ബോധത്തോടെ കാര്യങ്ങൾ ഗ്രഹിക്കുന്നതിനും യുക്തിപൂർവം ചിന്തിക്കുന്നതിനും തൽക്ഷണം തീരുമാനങ്ങളെടുക്കുന്നതിനും സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ട് പോകുന്നതിനുമുള്ള കഴിവാണ് ബുദ്ധി :

Aബർട്ട് & ഗേറ്റ്സ്

Bവെഷ്ലർ & സ്റ്റേൺ

Cഫ്ളിൻ & തോൺഡെെക്ക്

Dബിനെ & സൈമൺ

Answer:

D. ബിനെ & സൈമൺ

Read Explanation:

ബുദ്ധിയെക്കുറിച്ചുള്ള നിർവചനങ്ങൾ 

  • ബുദ്ധിയെന്നത്, ലക്ഷ്യബോധത്തോടെ പ്രവർത്തിക്കാനും, യുക്തിപൂർവം ചിന്തിക്കാനും പരിസ്ഥിതിയുമായി സംയോജനം ചെയ്യുന്നതിനുമുള്ള ക്ഷമത - ഡേവിഡ് വെഷ്ലർ (David Wechsler)
  • പുതിയ സാഹചര്യങ്ങളുമായി സംയോജനം നടത്താനുള്ള കഴിവാണ് ബുദ്ധി - സ്റ്റേൺ
  • അനുഭവങ്ങളിൽ നിന്ന് അനായാസം പഠിക്കുന്നതിനും അമൂർത്തമായി ചിന്തിക്കുന്നതിനുമുള്ള കഴിവാണ് ബുദ്ധി - ഫ്ളിൻ.ജെ.ആർ
  • വസ്തുതകളുടെയും യാഥാർത്ഥ്യത്തിന്റെയും അടിസ്ഥാനത്തിൽ ശരിയായി ചിന്തിക്കാനുള്ള വ്യക്തിയുടെ കഴിവാണ് ബുദ്ധി - തോൺഡെെക്ക്
  • വെല്ലുവിളികളെ അതിജീവിക്കാനുള്ള കഴിവാണ് ബുദ്ധി - ആൽഫ്രഡ് ബിനെ
  • അമൂർത്ത വസ്തുക്കൾ എളുപ്പം പഠിക്കുന്നതിനും വിദഗ്ദമായ രീതിയിൽ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള ക്ഷമയാണ് ബുദ്ധി - ആർതർ ഗേറ്റ്സ് 
  • പഠിക്കാനും അനുഭവങ്ങളിൽ നിന്നു പാഠം ഉൾക്കൊണ്ട് സാഹചര്യങ്ങളുടെ വെല്ലുവിളികളെ അതിജീവിക്കാനുമുള്ള കഴിവാണ് ബുദ്ധി - സിറിൽ ബർട്ട് 
  • തെളിഞ്ഞ ബോധത്തോടെ കാര്യങ്ങൾ ഗ്രഹിക്കുന്നതിനും യുക്തിപൂർവം ചിന്തിക്കുന്നതിനും തൽക്ഷണം തീരുമാനങ്ങളെടുക്കുന്നതിനും സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ട് പോകുന്നതിനുമുള്ള കഴിവാണ് ബുദ്ധി - ബിനെ & സൈമൺ 

Related Questions:

വീണ നല്ല നേതൃത്വപാടവവും സഹപാഠികളുമായി നല്ല ബന്ധവും നിലനിറുത്താന്‍ കഴിവുളള ഒരു കുട്ടിയാണ് അവള്‍ക്കുളളത് ?
ബൗദ്ധിക വ്യവഹാരത്തിൻ്റെ വിവിധ മാനങ്ങൾ ഉൾപ്പെടുത്തി ഘടകാപ് ഗ്രഥനത്തിലൂടെ ബുദ്ധിമാതൃക വികസിപ്പിച്ചെടുത്തതാര് ?
നാം ആർജിച്ച കഴിവിനെ പ്രശ്ന പരിഹാരത്തിന് ഉപയോഗിക്കുന്ന ബുദ്ധി അറിയപ്പെടുന്നത് :
ഫ്രാൻസിസ് ഗാർട്ടന്റെ അഭിപ്രായത്തിൽ ബുദ്ധിയെ നിർണയിക്കുന്നത് ?
നാഡീവ്യവസ്ഥയിൽ ബൗദ്ധിക ശേഷികൾ മസ്തിഷ്കത്തിന്റെ ഏതുഭാഗവുമായി ബന്ദപ്പെട്ടിരിക്കും?