App Logo

No.1 PSC Learning App

1M+ Downloads
തൈറോക്സിനും കാൽസൈറ്റൊണിനും ഉത്പാദിപ്പിക്കുന്ന ഗ്രന്ഥി ഏതാണ് ?

Aപിനിയൽ

Bതൈറോയ്ഡ്

Cകരൾ

Dപാൻക്രിയാസ്

Answer:

B. തൈറോയ്ഡ്

Read Explanation:

തൈറോയ്ഡ് ഗ്രന്ഥി

  • മനുഷ്യനിലെ ഏറ്റവും വലിയ അന്തഃസ്രാവി ഗ്രന്ഥിയാണ്‌ തൈറോയിഡ്‌ ഗ്രന്ഥി. 
  • തൈറോയിഡ്‌ ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഹോര്‍മോണാണ്‌ “തൈറോക്സിന്‍.” തൈറോക്സിന്റെ നിര്‍മാണത്തിന്‌ അയോഡിന്‍ ആവശ്യമാണ്‌.
  • രക്തത്തില്‍ ആവശ്യത്തിന്‌ അയോഡിന്‍ ഇല്ലാത്തതിനാല്‍ തൈറോയിഡ്‌ ഗ്രന്ഥി വികസിക്കുന്നതാണ്‌ 'ഗോയിറ്റര്‍' രോഗം
  • “ഹൈപ്പോ തൈറോയിഡിസം' തൈറോക്സിന്റെ ഉത്പാദനം കുറയുന്നതു കൊണ്ടുണ്ടാവുന്നതാണ്‌.
  • തൈറോക്സിന്റെ ഉത്പാദനം കൂടുന്നതിനാലാണ്‌ “ഹൈപ്പര്‍ തൈറോയിഡിസം" ഉണ്ടാവുന്നത്‌.
  • തൈറോക്സിന്റെ കുറവുമൂലം മാനസികവും ശാരീരകവുമായി വളര്‍ച്ച മുരടിക്കുന്ന അവസ്ഥയാണ്‌ 'ക്രട്ടനിസം'.
  • തൈറോക്സിന്റെ കുറവുമൂലം മുതിര്‍ന്നവരിലുണ്ടാകുന്ന രോഗമാണ്‌ 'മിക്സഡിമ' (Myxoedema).
  • തൈറോക്സിന്റെ അളവ്‌ കൂട്ടുമ്പോഴുണ്ടാകുന്ന രോഗമാണ്‌ 'എക്സ്‌ഓഫ്താല്‍മിക്‌ ഗോയിറ്റര്‍”.

  • തൈറോയ്ഡ്‌ ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന മറ്റൊരു ഹോര്‍മോണാണ്‌ 'കാല്‍സിടോണിന്‍.”
  • കാല്‍സിടോണിനും പാരാതൈറോയിഡ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന 'പാരതൊര്‍മോണും' ചേര്‍ന്നാണ്‌ രക്തത്തിലെ കാത്സ്യത്തിന്റെ അളവ്‌ ക്രമീകരിക്കുന്നത്‌.

Related Questions:

വൃക്കയിൽ ജലത്തിന്റെ പുനരാഗിരണത്തിന് സഹായിക്കുന്ന ഹോർമോൺ ഏത് ?
പ്രമേഹ രോഗത്തിനെതിരെയുള്ള WHO ബോധവൽക്കരണ ലോഗോ എന്താണ് ?

ഇവയിൽ ശരിയായ പ്രസ്താവന ഏത്?

1.മസ്തിഷ്കത്തിൽ കാണപ്പെടുന്ന ഒരു പ്രധാന ഗ്രന്ഥിയാണ് തൈമസ്

2.നാഡീവ്യവസ്ഥയിലും അന്തഃസ്രാവി വ്യവസ്ഥയിലും ഹൈപ്പോതലാമസ് ഗ്രന്ഥി ഒരുപോലെ പ്രധാന പങ്കുവഹിക്കുന്നു.

ശരീര വളർച്ചയ്ക്കുള്ള ഹോർമോൺ ഉൽപാദിക്കുന്ന ഗ്രന്ഥിയേത് ?
രക്തത്തിലെ കാൽസ്യത്തിൻ്റെ അളവ് വർദ്ധിപ്പിക്കാൻ പാരാതോർമോൺ എന്ന ഹോർമോൺ ഉത്പാദിപ്പിക്കുന്ന ഗ്രന്ഥി ഏത്?